Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202306Tuesday

ഉത്സവത്തിനിടെ ഒപ്പമുണ്ടായിരുന്ന മറ്റൊരാന ചിന്നംവിളിച്ചതോടെ പരിഭ്രാന്തനായ ആന മുന്നോട്ട് ഓടി; ആനയുടെ തട്ടേറ്റ് ഒന്നാം പാപ്പാന് ഗുരുതര പരിക്ക്; പാടൂർ വേലയ്ക്കിടെ ഇടഞ്ഞതുകൊമ്പൻ തെച്ചിക്കോട്ട് രാമചന്ദ്രൻ

ഉത്സവത്തിനിടെ ഒപ്പമുണ്ടായിരുന്ന മറ്റൊരാന ചിന്നംവിളിച്ചതോടെ പരിഭ്രാന്തനായ ആന മുന്നോട്ട് ഓടി; ആനയുടെ തട്ടേറ്റ് ഒന്നാം പാപ്പാന് ഗുരുതര പരിക്ക്; പാടൂർ വേലയ്ക്കിടെ ഇടഞ്ഞതുകൊമ്പൻ തെച്ചിക്കോട്ട് രാമചന്ദ്രൻ

സ്വന്തം ലേഖകൻ

പാലക്കാട്: പാടൂർ വേലയ്ക്കിടെ ആനയിടഞ്ഞത് പരിഭ്രാന്തിയായി. കൊമ്പൻ തെച്ചിക്കോട്ട് രാമചന്ദ്രനാണ് ഇടഞ്ഞത്. ഉടൻ തന്നെ എലിഫന്റ് സ്‌ക്വാഡും പാപ്പാന്മാരും എത്തി ആനയെ തളച്ചു. അതുകൊണ്ട് വൻ അപകടം ഒഴിവായി.

ഉത്സവത്തിനിടെ ഒപ്പമുണ്ടായിരുന്ന മറ്റൊരാന ചിന്നംവിളിച്ചതോടെ പരിഭ്രാന്തനായ ആന മുന്നോട്ട് ഓടുകയായിരുന്നു. ഇതിനിടെ ആനയുടെ തട്ടേറ്റ് ഒന്നാം പാപ്പാന് ഗുരുതര പരിക്കേറ്റു.

നെന്മാറ കരിമ്പാറ സ്വദേശി രാമന്(63) ആണ് പരിക്കേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാടൂർ തെക്കേക്കളം രാധിക(43) അനന്യ(12) എന്നിവർക്കും ആന ഓടുന്നതിനിടെ പരിക്കേറ്റു. ഇവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP