Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202306Tuesday

ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ റിലീസ് നീട്ടുന്നുവെന്ന് നിർമ്മാതാവ്; ഭാവനയുടെ ചിത്രം ഈ ആഴ്ചയില്ല; ചിത്രം 24 ന് തിയേറ്ററുകളിൽ

ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ റിലീസ് നീട്ടുന്നുവെന്ന് നിർമ്മാതാവ്; ഭാവനയുടെ ചിത്രം ഈ ആഴ്ചയില്ല; ചിത്രം 24 ന് തിയേറ്ററുകളിൽ

മറുനാടൻ മലയാളി ബ്യൂറോ

ഭാവന നായികയായെത്തുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിന്റെ റിലീസ് നീട്ടി. 17 ന് തിയറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം 24 ന് മാത്രമേ എത്തൂവെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ രാജേഷ് കൃഷ്ണ അറിയിച്ചു.

പ്രിയപ്പെട്ടവരെ, ഒഴിവാക്കാൻ കഴിയാത്ത ചില കാരണങ്ങളാൽ ന്റിക്കാക്കയ്‌ക്കൊരു പ്രേമണ്ടാർന്നു എന്ന ചിത്രം നാളെ 17വേ ന് റിലീസ് ചെയ്യാൻ സാധിക്കില്ലന്ന വിവരം ഖേദപൂർവ്വം അറിയിക്കുന്നു. നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഞങ്ങൾക്കറിയാം. അടുത്ത വെള്ളിയാഴ്ച 24 ഫെബ്രുവരി ഞങ്ങൾ നിങ്ങളെ തിയേറ്ററിൽ പ്രതീക്ഷിക്കുന്നു.., രാജേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

ആറ് വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന നിലയിൽ പ്രേക്ഷകശ്രദ്ധ നേടിയ സിനിമയാണിത്. നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, സാനിയ റാഫി, അശോകൻ, അനാർക്കലി നാസർ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ലണ്ടൻ ടോക്കീസ്, ബോൺഹോമി എന്റർടയ്ന്മെന്റ്‌സ് എന്നീ ബാനറുകളിൽ രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുൾഖാദർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP