Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202422Thursday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം; പ്രതികൾക്ക് 23 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം; പ്രതികൾക്ക് 23 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

സ്വന്തം ലേഖകൻ

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ (പോക്സോ) പ്രതികളെ 23 വർഷം തടവിന് ശിക്ഷിച്ചു കോടതി. 17 വയസ്സുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്. കേസിൽ പ്രതികൾ ഒന്നരലക്ഷം രൂപ പിഴയുമടയ്ക്കണം. ദേലംപാടി പരപ്പയിലെ എ.പി. നിസാർ (33), ദേലംപാടി പരപ്പ കമ്പിളിക്കരയിലെ എം. ഉമ്മർ ഷാഫി (33) എന്നിവരെയാണ് കാസർകോട് ജില്ലാ അഡീഷണൻ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ. മനോജ് കുമാർ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷംകൂടി അധിക തടവ് അനുഭവിക്കണം.

2017 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പരപ്പയിൽ വെച്ച് പെൺകുട്ടിയെ പ്രതികൾ അടുത്തുള്ള കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ആദൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ആദൂർ ഇൻസ്പെക്ടറായിരുന്ന എം.എ. മാത്യുവാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രകാശ് അമ്മണ്ണായ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP