Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പരിപാടികളിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയകേസ്: മുൻകൂർ ജാമ്യഹർജി പിൻവലിച്ച് സണ്ണി ലിയോണി; നീക്കം, തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തതോടെ

പരിപാടികളിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയകേസ്: മുൻകൂർ ജാമ്യഹർജി പിൻവലിച്ച് സണ്ണി ലിയോണി; നീക്കം, തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തതോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പരിപാടികളിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിൽ ബോളിവുഡ് നടി സണ്ണി ലിയോണി മുൻകൂർ ജാമ്യഹർജി പിൻവലിച്ചു. കേരളത്തിലും വിദേശത്തുമായി പരിപാടികളിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് 39 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് മുൻകൂർ ജാമ്യഹർജി പിൻവലിച്ചത്.

ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടിയും ഭർത്താവും നൽകിയ ഹർജിയിൽ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുൻകൂർ ജാമ്യ ഹർജി നടി പിൻവലിച്ചത്.

പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നൽകിയ പരാതിയിലായിരുന്നു സണ്ണി ലിയോണി അടക്കമുള്ളവർക്കെതിരെ കേസെടുത്തത്. 2019ൽ കൊച്ചിയിൽ വാലന്റൈൻസ് ഡേ പരിപാടിയിൽ പങ്കെടുക്കാമെന്നുള്ള കരാർ ഉണ്ടാക്കി പണം കൈപ്പറ്റി വഞ്ചിച്ചെന്നായിരുന്നു ഷിയാസ് നൽകിയ പരാതി.

എന്നാൽ ഷോ നടത്താമെന്ന് പറഞ്ഞ് പണം തരാതെ പരാതിക്കാരൻ തന്നെയാണ് പറ്റിച്ചത് എന്നാണ് സണ്ണി ലിയോണി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ അറിയിച്ചത്. 2018 മെയ്‌ 11 നു കോഴിക്കോട്ട് ഷോ നടത്താനായിരുന്നു തീരുമാനിച്ചത്. ഇതിനായി സംഘാടകർ 30 ലക്ഷം രൂപ നൽകാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

പലതവണ ഷോയുടെ തിയതിയും സ്ഥലവും മാറ്റുകയും, കോഴിക്കോട്ട് നിശ്ചയിച്ചിരുന്ന ഷോ കണ്ണൂരിലേക്കും ശേഷം തിരുവനന്തപുരത്തേക്കും ചെന്നൈയിലേക്കും മാറ്റി എന്നും ആരോപിച്ച് സണ്ണി ലിയോണി ഷോയുടെ ചീഫ് കോ ഓഡിനേറ്ററായ ഷിയാസ് കുഞ്ഞുമുഹമ്മദ് പറയുന്നു.

എന്നാൽ പിന്നീട് പ്രളയം അടക്കമുള്ള സാഹചര്യങ്ങളിൽ പലതവണ തീയതി മാറ്റി. ഒടുവിൽ 2019 ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേ ഷോയായി കൊച്ചിയിൽ നടത്താൻ തീരുമാനമായി. ജനുവരി 31 നകം പണം മുഴുവൻ നൽകണമെന്ന ആവശ്യം സമ്മതിച്ച ശേഷം കൊച്ചിയിലെത്തിയെങ്കിലും ബാക്കി പണം നൽകാൻ തയാറായില്ല.

ബാക്കി പണം നൽകാതെ സമ്മർദത്തിലാക്കി ഷോ നടത്താനുള്ള പരാതിക്കാരന്റെയും സംഘത്തിന്റെയും ശ്രമത്തിന് വഴങ്ങാതിരുന്നതാണ് കേസിനിടയാക്കിയതെന്ന് നടി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP