Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പീഡനത്തിനിരയായ വിദ്യാർത്ഥിനി പുഴയിൽച്ചാടി ജീവനൊടുക്കാൻ ശ്രമം; യുവാവിന്റെ പേരിൽ പോക്‌സോ കുറ്റം ചുമത്തി

പീഡനത്തിനിരയായ വിദ്യാർത്ഥിനി പുഴയിൽച്ചാടി ജീവനൊടുക്കാൻ ശ്രമം; യുവാവിന്റെ പേരിൽ പോക്‌സോ കുറ്റം ചുമത്തി

മറുനാടൻ മലയാളി ബ്യൂറോ

നീലേശ്വരം: ലൈംഗിക പീഡനത്തിനിരയായ ഹയർസെക്കൻഡറി വിദ്യാർത്ഥിനി അരയിപ്പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചെന്ന കേസിൽ യുവാവിനെതിരെ പോക്‌സോക്കുറ്റം ചുമത്തി കേസെടുത്തു.

മടിക്കൈ കണ്ടംകുട്ടിച്ചാൽ സ്വദേശിയും ആംബുലൻസ് ഡ്രൈവറുമായ എബിന്റെ (28) പേരിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. രണ്ടുദിവസം മുൻപാണ് വിദ്യാർത്ഥിനി പുഴയിൽ ചാടിയത്.

നാട്ടുകാർ പെൺകുട്ടിയെ രക്ഷപ്പെടുത്തി കാരണം അന്വേഷിച്ചപ്പോഴാണ് യുവാവ് പീഡിപ്പിച്ചതായി പറഞ്ഞത്. തുടർന്ന് കൗൺസലിങ്ങിന് വിധേയമാക്കി.

നീലേശ്വരം പൊലീസിൽ പരാതി നൽകി. പെൺകുട്ടിയെ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പ്രതി ഒളിവിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP