Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

റേഷൻ കട തകർത്തിട്ടും കലിയടങ്ങാതെ കുട്ടിക്കൊമ്പനെയും കുത്തി പരിക്കേൽപ്പിച്ച് പടയപ്പ; ചൊക്കനാട് എസ്റ്റേറ്റിൽ ക്ഷേത്രവാതിൽ തകർത്ത് കാട്ടാനക്കൂട്ടം: തോട്ടം മേഖലയിൽ കാട്ടാനശല്യം രൂക്ഷം

റേഷൻ കട തകർത്തിട്ടും കലിയടങ്ങാതെ കുട്ടിക്കൊമ്പനെയും കുത്തി പരിക്കേൽപ്പിച്ച് പടയപ്പ; ചൊക്കനാട് എസ്റ്റേറ്റിൽ ക്ഷേത്രവാതിൽ തകർത്ത് കാട്ടാനക്കൂട്ടം: തോട്ടം മേഖലയിൽ കാട്ടാനശല്യം രൂക്ഷം

സ്വന്തം ലേഖകൻ

മൂന്നാർ: തോട്ടം മേഖലയിൽ പകൽസമയങ്ങളിലും ജനങ്ങളിൽ ഭയം വിതച്ച് കാട്ടാനശല്യം രൂക്ഷമാകുന്നു. കടലാറിൽ റേഷൻകട തകർത്ത 'പടയപ്പ' ഗോതമ്പും അരിയും തിന്നു. പടയപ്പയുടെ ആക്രമണത്തിൽ കുട്ടിക്കൊമ്പനു പരുക്കേൽക്കുകയും ചെയ്തു. ചൊക്കനാട് എസ്റ്റേറ്റിൽ എത്തിയ കാട്ടാനക്കൂട്ടം ക്ഷേത്രവാതിൽ തകർത്തു.

കടലാർ എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിൽ ആർ.മഹാലക്ഷ്മിയുടെ റേഷൻകട ഇന്നലെ പുലർച്ചെ ഒന്നിനാണു പടയപ്പ തകർത്തത്. രണ്ട് ചാക്ക് ഗോതമ്പും ഒരു ചാക്ക് അരിയും തിന്നിട്ടാണ് ആന മടങ്ങിയത്. അഞ്ചുമാസം മുൻപും കാട്ടാന ഇതേ റേഷൻകട തകർത്ത് 14 ചാക്ക് അരിയും ഗോതമ്പും തിന്നിരുന്നു.

കടലാർ ഫാക്ടറി ഡിവിഷനിലെ തൊഴിലാളി ലയങ്ങൾക്കു സമീപം തിങ്കളാഴ്ച പുലർച്ചെ ആനകൾ തമ്മിൽ ഏറ്റുമുട്ടി. ഇതിനിടയിലാണു കുട്ടിക്കൊമ്പനു പടയപ്പയുടെ കുത്തേറ്റത്. കുത്തേറ്റ കുട്ടിക്കൊമ്പൻ ഓടിയ വഴി നിറയെ രക്തം വീണുകിടപ്പുണ്ടായിരുന്നു. മുറിവേറ്റ ആനയെ കണ്ടെത്താനായിട്ടില്ല.

വട്ടക്കാട് ഡിവിഷനിലെ മാരിയമ്മൻ അമ്പലത്തിന്റെ പ്രധാന വാതിലാണു 2 കുട്ടിയാനകൾ ഉൾപ്പെടെ 4 കാട്ടാനകൾ ചേർന്നു രാത്രി തകർത്തത്. രണ്ടു സംഘങ്ങളായി കുട്ടിയാനകൾ ഉൾപ്പെടെ 12 ആനകളാണ് മേഖലയിൽ പകൽ സമയങ്ങളിൽ പോലും മേഞ്ഞു നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP