Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആൺ സുഹൃത്തിനു ഫോൺ വാങ്ങാൻ വീട്ടമ്മയെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു വീഴ്‌ത്തി; ഗുരുതരമായി പരിക്കേറ്റ 59കാരി ആശുപത്രിയിൽ: പ്ലസ് ടു വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്ത് പൊലീസ്

ആൺ സുഹൃത്തിനു ഫോൺ വാങ്ങാൻ വീട്ടമ്മയെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു വീഴ്‌ത്തി; ഗുരുതരമായി പരിക്കേറ്റ 59കാരി ആശുപത്രിയിൽ: പ്ലസ് ടു വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്ത് പൊലീസ്

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ: ആൺ സുഹൃത്തിനു സ്മാർട് ഫോൺ സമ്മാനിക്കാൻ പണത്തിനായി പ്ലസ് ടു വിദ്യാർത്ഥിനി വീട്ടമ്മയെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു വീഴ്‌ത്തി കവർച്ച നടത്തി. സ്വർണമാലയും കമ്മലും കവർന്ന ശേഷം പെൺകുട്ടി ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസ് എത്തി പെൺകുട്ടിയെ പിടികൂടി. സൗത്ത് പായിപ്ര കോളനിക്കു സമീപം ജ്യോതിസ് വീട്ടിൽ ജലജയെ (59) ആണ് വിദ്യാർത്ഥിനി തലയ്ക്ക് അടിച്ചു വീഴ്‌ത്തിയത്.

തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജലജയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണു സംഭവം. വീട്ടിൽ ജലജ ഒറ്റയ്ക്കായിരുന്ന സമയത്താണ് പെൺകുട്ടി എത്തിയത്. വീട്ടിൽ എത്തിയ വിദ്യാർത്ഥിനി ജലജയുടെ തലയുടെ പിന്നിൽ ചുറ്റിക കൊണ്ട് അടിച്ചു. മാലയും കമ്മലും കവർന്ന ശേഷം വിദ്യാർത്ഥിനി കടന്നുകളഞ്ഞു. വിദ്യാർത്ഥിനിയെക്കുറിച്ചുള്ള വിവരങ്ങൾ ഇതിനിടെ ജലജ നാട്ടുകാരോടു പറഞ്ഞിരുന്നു. തുടർന്നു പൊലീസ് വീട്ടിൽ എത്തി അന്വേഷിച്ചപ്പോൾ വിദ്യാർത്ഥിനി ആദ്യം നിഷേധിച്ചെങ്കിലും പിന്നീടു കുറ്റം സമ്മതിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP