Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഏറ്റുമാനൂരിൽ പിടികൂടിയ പഴകിയ മീനിൽ രാസപദാർത്ഥമില്ലെന്ന് റിപ്പോർട്ട്; പരിശോധനയിൽ തിരിമറി നടന്നതായി ആരോപണം; അട്ടിമറി ആരോപിച്ച് ആരോഗ്യ സമിതി അധ്യക്ഷ

ഏറ്റുമാനൂരിൽ പിടികൂടിയ പഴകിയ മീനിൽ രാസപദാർത്ഥമില്ലെന്ന് റിപ്പോർട്ട്; പരിശോധനയിൽ തിരിമറി നടന്നതായി ആരോപണം; അട്ടിമറി ആരോപിച്ച് ആരോഗ്യ സമിതി അധ്യക്ഷ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഏറ്റുമാനൂരിൽ കഴിഞ്ഞ ദിവസം പിടികൂടിയ പഴകിയ മീനിൽ രാസ പദാർഥങ്ങൾ അടങ്ങിയിട്ടില്ലെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനാ റിപ്പോർട്ട്. തിരുവനന്തപുരത്തെ ലാബിൽ നിന്നുള്ള റിപ്പോർട്ടിന് പിന്നാലെ പിടികൂടിയ മത്സ്യം തിരികെ നൽകാനാണ് നഗരസഭയുടെ തീരുമാനം.നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ലോറിയും മത്സ്യവും വിട്ടുനൽകുമെന്ന് നഗരസഭ അറിയിച്ചു.

എന്നാൽ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ടിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ബീനാ ഷാജി പറഞ്ഞു. ഇന്നലെ വൈകിട്ടാണ് മൂന്നു ടൺ പഴകിയ മൽസ്യം നാട്ടുകാരുടെ പരാതിയെ തുടർന്ന് പിടികൂടിയത്.

മൂന്ന് ടൺ പഴകിയ മത്സ്യമാണ് ഇന്നലെ വൈകുന്നേരം നാട്ടുകാരുടെ പരാതി മൂലം നഗരസഭയുടെ ആരോഗ്യ വിഭാഗം പിടികൂടിയത്. രാസപദാർത്ഥങ്ങളുടെ സാന്നിദ്ധ്യമില്ല എന്നാണ് പരിശോധനാ ഫലമെങ്കിലും കാലപ്പഴക്കം മൂലം മത്സ്യം ഭക്ഷ്യയോഗ്യമല്ല എന്നാണ് നഗരസഭയുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP