Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണയിച്ച് വിവാഹം കഴിച്ച ഭർത്താവിനെ ഭാര്യ പിന്നീട് കണ്ടത് പലസ്ഥലങ്ങളിൽ വെച്ചും പല സ്ത്രീകളോടൊപ്പം; സംഭവം ചോദ്യം ചെയ്തതോടെ ഭാര്യയെ നിരന്തരം ഉപദ്രവം; ഒടുവിൽ ഗാർഹിക പീഡനക്കേസിൽ ഭർത്താവ് അറസ്റ്റിൽ

പ്രണയിച്ച് വിവാഹം കഴിച്ച ഭർത്താവിനെ ഭാര്യ പിന്നീട് കണ്ടത് പലസ്ഥലങ്ങളിൽ വെച്ചും പല സ്ത്രീകളോടൊപ്പം; സംഭവം ചോദ്യം ചെയ്തതോടെ ഭാര്യയെ നിരന്തരം ഉപദ്രവം;  ഒടുവിൽ ഗാർഹിക പീഡനക്കേസിൽ ഭർത്താവ് അറസ്റ്റിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രണയിച്ച് വിവാഹം കഴിച്ച ഭർത്താവിനെ ഭാര്യ പിന്നീട് കണ്ടത്പലസ്ഥലങ്ങളിൽ വെച്ചും പല സ്ത്രീകളോടൊപ്പം. സംഭവം ചോദ്യംചെയ്തതോടെ ഭാര്യയെ നിരന്തരം ഉപദ്രവിച്ച ഭർത്താവ് . അവസാനം ഗാർഹിക പീഡനക്കേസിൽ അറസ്റ്റിൽ. വഴിക്കടവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മണൽപ്പാടത്ത് താമസിച്ച് വരുന്ന ആലായി നൗഫൽ ആണ് വഴിക്കടവ് പൊലീസിന്റെ പിടിയിലായത്. പ്രതി പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ നിരന്തരം ഉപദ്രവിക്കുക പതിവായിരുന്നു.

തുടർന്നു വഴിക്കടവ് പൊലീസ് കേസെടുക്കുകയും കേസ് നിലമ്പൂർ കോടതിയിൽ നടന്നുകൊണ്ടിരിക്കുകയുമാണെന്നും പൊലീസ് പറഞ്ഞു. പ്രതിക്ക് പരസ്ത്രീകളുമായി ഉണ്ടായിരുന്ന ബന്ധം ഭാര്യ അറിയുകയും ഇത് ചോദ്യം ചെയ്തതുമാണ് ഉപദ്രവത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.

പലസ്ഥലങ്ങളിൽ വെച്ചും പല സ്ത്രീകളോടൊപ്പവും പരാതിക്കാരിയും ബന്ധുക്കളും പ്രതിയെ പിടികൂടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിലമ്പൂർ കോടതിയിൽ കേസ് നടന്നുവരവെ പരാതിക്കാരിയെ ഉപദ്രവിക്കുകയും കോടതി ഉത്തരവ് ലംഘിച്ച് പ്രതി പരാതിക്കാരി താമസിച്ച് വരുന്ന വീട് പ്രതിയുടെ ഉമ്മയുടെ പേരിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റയുടെ നേതൃത്വത്തിൽ വഴിക്കടവിൽവെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ്ബ് ജയിലിലേക്ക് റിമാന്റ് ചെയ്തു. എസ് ഐ ജോസ് കെ.ജി, പൊലീസുകാരായ ഗീത.കെ.സി, റിയാസ് ചീനി, വിനീഷ് മാന്തൊടി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP