Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'തിയറ്ററുകളിലെ റിവ്യൂ വിലക്ക്' വ്യാജപ്രചരണം; ഔദ്യോഗിക സംഘടനകളൊന്നും പ്രഖ്യാപനം നടത്തിയിട്ടില്ല'; 'ക്രിസ്റ്റഫറി'നെ തകർക്കാൻ ശ്രമമെന്ന് ബി ഉണ്ണികൃഷ്ണൻ

'തിയറ്ററുകളിലെ റിവ്യൂ വിലക്ക്' വ്യാജപ്രചരണം; ഔദ്യോഗിക സംഘടനകളൊന്നും പ്രഖ്യാപനം നടത്തിയിട്ടില്ല'; 'ക്രിസ്റ്റഫറി'നെ തകർക്കാൻ ശ്രമമെന്ന് ബി ഉണ്ണികൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിയറ്ററുകളിൽ സിനിമകളുടെ ഓൺലൈൻ റിവ്യൂ വിലക്കിയെന്ന രീതിയിലുള്ള പ്രചാരണം വ്യാജമെന്നും താൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിനെ തകർക്കാനുള്ള ശ്രമമാണ് പ്രചാരണത്തിന് പിന്നിലെന്നും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ.

ഈയാഴ്ച മുതല് തിയറ്ററുകളിൽ വന്ന് ഓൺലൈൻ ചാനലുകൾ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നതിന് സിനിമാ സംഘടനകൾ വിലക്കേർപ്പെടുത്തിയതായി സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നിരുന്നു. ഈ വിഷയത്തിലാണ് ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ വാർത്ത ഉണ്ണികൃഷ്ണന്റെ ചിത്രം അടങ്ങിയതാണ്.

മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങളടക്കം തിയറ്ററുകളിലെത്തുന്ന വാരമാണ് ഇത്. ഇതിനിടെയാണ് തിയേറ്റർ റിവ്യൂ വിലക്കിയെന്ന രീതിയിൽ പ്രചാരണം നടന്നത്. പ്രചരണം വ്യാജമാണെന്നും താൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിനെ തകർക്കാനുള്ള ശ്രമമാണെന്നും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പറയുന്നു.

'തിയറ്റർ ഓണേർസ് അസോസിയേഷൻ, ഫെഫ്‌കെ തുടങ്ങി ഔദ്യോഗിക സംഘടനകളൊന്നും തന്നെ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ല. ക്രിസ്റ്റഫർ ഇറങ്ങാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് ഇത്തരമൊരു വാർത്ത പ്രചരിക്കുന്നത്. ഇത് ചിത്രത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ ആരൊക്കെയോ കെട്ടിച്ചമച്ചുണ്ടാക്കിയ വാർത്ത മാത്രമാണ്'. തങ്ങളെ 'സഹായിക്കുക'യാണ് ഈ പ്രചരണത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ ലക്ഷ്യമെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി പൊലീസ് വേഷത്തിലാണ് എത്തുക. ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ ടാഗ് ലൈൻ ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്നാണ്. അമല പോളിനെ കൂടാതെ സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP