Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച് മുഖ്യമന്ത്രി; ആരോഗ്യമന്ത്രി ചൊവ്വാഴ്ച ആശുപത്രിയിലെത്തും; നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച് മുഖ്യമന്ത്രി; ആരോഗ്യമന്ത്രി ചൊവ്വാഴ്ച ആശുപത്രിയിലെത്തും; നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആശുപത്രിയിൽ പ്രവേശിപ്പിച്ച മുന്മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂമോണിയയെ തുടർന്നു നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ടാണ് ഉമ്മൻ ചാണ്ടിയെ പ്രവേശിപ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളെ ഫോണിൽ വിളിച്ചു ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയായിരുന്നു. നാളെ ആശുപത്രിയിലേക്ക് ആരോഗ്യ മന്ത്രിയെ അയക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പിതാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് മകൻ ചാണ്ടി ഉമ്മൻ പിന്നാലെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു.

ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നു എന്ന് കാണിച്ചു സഹോദരൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത് വലിയ ചർച്ച ആയിരുന്നു. നിംസിലെ ന്യൂമോണിയക്കുള്ള ചികിത്സക്ക് ശേഷം തുടർ ചികിത്സക്കായി ബെംഗളൂരുവിലേക്ക് ഉമ്മൻ ചാണ്ടിയെ കൊണ്ട് പോകുമെന്നാണ് ബന്ധുക്കൾ അറിയിക്കുന്നത്.

ചാണ്ടി ഉമ്മന്റെ ഫേസ്‌ബുക്ക് പോസ്റ്റ് -

അപ്പയുടെ സുഖവിവരം അന്വേഷിച്ചു വിളിക്കുകയും നാളെ ആരോഗ്യമന്ത്രിയെ ഹോസ്പിറ്റലിൽ അയക്കുകയും ചെയുന്ന പ്രിയങ്കരനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവര്കൾക് നന്ദി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP