Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാവേലിക്കര സബ് ജയിലിൽ നിന്ന് ചാടിയ പ്രതിയെ പൊലീസ് പിടികൂടി

മാവേലിക്കര സബ് ജയിലിൽ നിന്ന് ചാടിയ പ്രതിയെ പൊലീസ് പിടികൂടി

മറുനാടൻ മലയാളി ബ്യൂറോ

മാവേലിക്കര: സബ് ജയിലിൽ നിന്ന് ചാടിയ പ്രതിയെ പൊലീസ് പിടികൂടി. വിഷ്ണു ഉല്ലാസ് എന്ന പ്രതിയെയാണ് പിടികൂടിയത്. തിരുവല്ല തുകലശേരിയിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ആയുധനിയമം അടക്കമുള്ള വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ വീണ്ടും കേസെടുത്തു.

പ്രാഥമികകൃത്യങ്ങൾ നടത്തുന്നതിനായി ജനുവരി 26നു രാവിലെ സെല്ലിൽ നിന്നു പ്രതികളെ പുറത്തിറക്കിയപ്പോൾ ജയിലിന്റെ വടക്കുഭാഗത്തെ അരമതിൽ വഴി വനിതാജയിലിന്റെ മതിലിൽ കയറി താഴേക്കു ചാടിയാണു പ്രതി കടന്നത്. യുവതിയോടു മോശമായി പെരുമാറിയതു ചോദ്യം ചെയ്ത സഹോദരനെ ആക്രമിക്കുകയും വടിവാൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയാണ് വിഷ്ണു.

മാവേലിക്കര ജയിലിലേക്കു റിമാൻഡ് ചെയ്യപ്പെട്ട വിഷ്ണുവുമായി ജനുവരി 25നു രാത്രി ജയിലിന്റെ വാതിലിൽ എത്തിയപ്പോൾ പൊലീസിനെ വെട്ടിച്ചു കടക്കാൻ ശ്രമിച്ചെങ്കിലും ഓടിച്ചിട്ടു ഉടൻ തന്നെ പിടികൂടി. ഇതിനു പിന്നാലെ റിമാൻഡ് ചെയ്യപ്പെട്ട പ്രതി ജനുവരി 26നു രാവിലെ ജയിൽ ചാടുകയായിരുന്നു.

ജഡ്ജിമാരുടെ ക്വാർട്ടേഴ്‌സിനു സമീപത്തുകൂടി പ്രധാന റോഡിലെത്തിയ വിഷ്ണു സിവിൽ സ്റ്റേഷനു സമീപത്തു നിന്ന് അതുവഴിയെത്തിയ ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു ടൗണിൽ ഇറങ്ങി. സ്വകാര്യ ബസിൽ കയറി തിരുവല്ല കാവുംഭാഗത്തിറങ്ങിയ വിഷ്ണു വീട്ടിലെത്തിയ ശേഷമാണു ഒളിവിൽ പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP