Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബലാത്സംഗ ശ്രമത്തിനിടെ പ്രതിയുടെ ചുണ്ട് കടിച്ചെടുത്ത് പെൺകുട്ടി രക്ഷപ്പെട്ടു

ബലാത്സംഗ ശ്രമത്തിനിടെ പ്രതിയുടെ ചുണ്ട് കടിച്ചെടുത്ത് പെൺകുട്ടി രക്ഷപ്പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

താനെ: ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവിനെ തിരിച്ച് ആക്രമിച്ച് പെൺകുട്ടി രക്ഷപ്പെട്ടു. പ്രതിയുടെ ചുണ്ടുകൾ കടിച്ചെടുത്താണ് പെൺകുട്ടി രക്ഷപ്പെട്ടത്. പെൺകുട്ടി നൽകിയ പരാതിയിൽ താനാ ഇഞ്ചോളി സ്വദേശിയായ മോഹിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദൗരാല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

വയലിൽ ഒറ്റക്ക് ജോലി ചെയ്യുകയായിരുന്ന പെൺകുട്ടിയെ നോക്കി പ്രതി അസഭ്യം പറയുകയും ബലമായി കടന്ന് ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, പെൺകുട്ടിയെ ചുംബിക്കാൻ ശ്രമിച്ചതോടെ പ്രതിയുടെ ചുണ്ടുകൾ കടിച്ചു പറിച്ചെടുത്തു.

ചുണ്ട് മുറിഞ്ഞതിനെ തുടർന്ന് രക്തം വാർന്ന യുവാവ് പെൺകുട്ടിയുടെ മേലുള്ള പിടിവിട്ടു. പിന്നാലെ പെൺകുട്ടിയും നിലവിളിച്ചതോടെ നാട്ടുകാരെത്തി യുവാവിനെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP