Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രസവ ശസ്ത്രക്രിയയ്ക്ക് യുവതിയിൽ നിന്നും കൈക്കൂലി; 2,500 രൂപ വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിൽ

പ്രസവ ശസ്ത്രക്രിയയ്ക്ക് യുവതിയിൽ നിന്നും കൈക്കൂലി; 2,500 രൂപ വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: പ്രസവവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ നടത്തുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിൽ. 2,500 രൂപ വാങ്ങുന്നതിനിടെയാണ് ഡോ. രാജൻ പിടിയിലായത്. ചേർത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ് രാജൻ. പ്രസവം നിർത്തുന്ന ശസ്ത്രക്രിയയ്ക്കാണ് രാജൻ കൈക്കൂലി വാങ്ങിയത്. ചേർത്തല മതിലകത്തെ ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് സ്ഥലത്തുവച്ചാണ് വിജിലൻസ് സംഘം ഡോക്ടറെ അറസ്റ്റ് ചെയ്തത്.

ആലപ്പുഴയിലെ യുവതിയും കുടുംബവും ശസ്ത്രക്രിയയ്ക്കായി പലതവണ താലൂക്ക് ആശുപത്രിയിലെത്തിയിരുന്നു. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് ശസ്ത്രക്രിയ നീട്ടിവെക്കുകയാണ് ഡോക്ടർ ചെയ്തത്. ഡോക്ടർ രാജൻ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ട്. പണവുമായി ഇങ്ങോട്ടേക്ക് വരാൻ യുവതിയോടും ബന്ധുക്കളോടും ആവശ്യപ്പെട്ടു.

പണം തന്നാലേ ശസ്ത്രക്രിയ നടത്തൂവെന്നായിരുന്നു ഡോക്ടറുടെ നിലപാട്. തുടർന്ന് യുവതി വിജിലൻസിനെ സമീപിക്കുകയായിരുന്നു. കൈക്കൂലി നൽകാനായി വിജിലൻസും യുവതിക്കൊപ്പം ഡോക്ടർ പരിശോധന നടത്തുന്നു സ്വകാര്യ ക്ലിനിക്കിലെത്തി. തുടർന്ന് കൈയോടെ പിടികൂടുകയായിരുന്നു. വിജിലൻസ് എസ്‌പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് വിജിലൻസ് സംഘം എത്തിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP