Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടുത്ത മൂന്നുവർഷം പ്രതീക്ഷിക്കുന്നത് ഭേദപ്പെട്ട സാമ്പത്തിക വളർച്ച; മധ്യകാല സാമ്പത്തികനയരേഖയിൽ നിറയുന്നത് റവന്യൂക്കമ്മിയും ധനക്കമ്മിയും കടവും വരുമാനം തമ്മിലുള്ള അന്തരവും കുറയുമെന്ന പ്രതീക്ഷ

അടുത്ത മൂന്നുവർഷം പ്രതീക്ഷിക്കുന്നത് ഭേദപ്പെട്ട സാമ്പത്തിക വളർച്ച; മധ്യകാല സാമ്പത്തികനയരേഖയിൽ നിറയുന്നത് റവന്യൂക്കമ്മിയും ധനക്കമ്മിയും കടവും വരുമാനം തമ്മിലുള്ള അന്തരവും കുറയുമെന്ന പ്രതീക്ഷ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അടുത്ത മൂന്നുവർഷം ഭേദപ്പെട്ട സാമ്പത്തികവളർച്ച പ്രതീക്ഷിച്ച് മധ്യകാല സാമ്പത്തികനയരേഖ. റവന്യൂക്കമ്മിയും ധനക്കമ്മിയും കടവും വരുമാനം തമ്മിലുള്ള അന്തരവും കുറയുമെന്നാണ് പിണറായി സർക്കാരിന്റെ പ്രതീക്ഷ. 2023-24, 2024-25, 2025-26 വർഷങ്ങളിലെ ധനസ്ഥിതി പ്രവചനമാണ് ബജറ്റിനോടൊപ്പം സമർപ്പിച്ച നയരേഖയിലുള്ളത്.

2023-24-ൽ കേരളം 11.23 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇതിനടുത്ത രണ്ടുവർഷങ്ങളിൽ 12.5 ശതമാനവും. കടവും ബാധ്യതകളും നിലവിലെ 3.70 ലക്ഷം കോടിയിൽനിന്ന് 2025-26-ൽ 4.96 ലക്ഷം കോടിയാവും. മെച്ചപ്പെട്ട സാമ്പത്തികവളർച്ച ഉണ്ടാകുമെന്നതിനാൽ വരുമാനവും കടവും തമ്മിലുള്ള അനുപാതം ഇപ്പോഴത്തെ 36.38-ൽ നിന്ന് 34.6 ശതമാനമായി കുറയും.

പലിശച്ചെലവ് നടപ്പുവർഷത്തെ 24,960 കോടിയിൽനിന്ന് 31,853 കോടിയായി ഉയരും. ഈ കടത്തിന്റെ ശരാശരി പലിശനിരക്ക് നിലവിലെ 7.07 ശതമാനത്തിൽനിന്ന് 6.72 ആയി കുറയും. അഞ്ചുവർഷംകൂടുമ്പോൾ കടവും ബാധ്യതയും ഇരട്ടിയായി വർധിക്കുന്ന പ്രവണത ആവർത്തിക്കില്ലെന്നാണ് പ്രതീക്ഷ. 2025-26-ൽ ശമ്പളച്ചെലവ് 42,854 കോടിയാവും. പെൻഷൻ നൽകാനുള്ള ചെലവ് 32,633 കോടിയും. രണ്ടും ചേർത്ത് 78,916 കോടി. കഴിഞ്ഞവർഷം ഇത് 71,391 കോടിയായിരുന്നു.

നടപ്പുവർഷം നികുതിവരുമാനം 5.28 ശതമാനം കുറയും. എന്നാൽ, അടുത്തവർഷം 15.46 ശതമാനം കൂടുമെന്നാണ് പ്രതീക്ഷ. നികുതിച്ചോർച്ച തടഞ്ഞ് വരുമാനം ഉയർത്തുകയാണ് ലക്ഷ്യം. തൊട്ടടുത്ത രണ്ടുവർഷങ്ങളിൽ നികുതിവരുമാനം 14 ശതമാനം കൂടുമെന്നും പ്രതീക്ഷിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP