Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലത്ത് പീഡനക്കേസ് പ്രതി 15 വർഷത്തിന് ശേഷം പിടിയിൽ

കൊല്ലത്ത് പീഡനക്കേസ് പ്രതി 15 വർഷത്തിന് ശേഷം പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കടയ്ക്കൽ പീഡനക്കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി 15 വർഷത്തിന് ശേഷം പൊലീസിന്റെ പിടിയിൽ. വയല സ്വദേശി സന്തോഷാണ് അറസ്റ്റിലായത്. കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് സതീഷ്.

2008 ലാണ് കോട്ടുക്കൽ സ്വദേശിയായ യുവതിയെ സന്തോഷ് പീഡിപ്പിച്ചത്. തൊട്ടുപിന്നാലെ അറസ്റ്റിലായെങ്കിലും സതീഷിന് ജാമ്യം കിട്ടി. പുറത്തിറങ്ങിയ ഉടൻ ഇയാൾ മുങ്ങുകയായിരുന്നു.

ഒളിവ് ജീവിതത്തിനിടെ കുടുംബാംഗങ്ങളുമായി പോലും പ്രതി ബന്ധം പുലർത്തിയില്ല. വർഷങ്ങളങ്ങനെ കടന്നുപോയി. അതിനിടയിലാണ് സന്തോഷ് തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോട് ഉണ്ടെന്ന വിവരം കടക്കൽ പൊലീസിന് കിട്ടുന്നത്. ഒട്ടും സമയം കളയാതെ കടക്കൽ പൊലീസ് പിരപ്പൻകോട്ടേക്ക് തിരിച്ച് സന്തോഷിനെ കയ്യോടെ പൊക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP