Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺഗ്രസ് നേതാവായ ആശുപത്രി ചെയർമാനെ കേസെടുത്ത് അകത്തിടുമെന്ന് ഭീഷണി; കൂത്തുപറമ്പ് എ.സി.പിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി; യൂത്ത് കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തും

കോൺഗ്രസ് നേതാവായ ആശുപത്രി ചെയർമാനെ കേസെടുത്ത്  അകത്തിടുമെന്ന് ഭീഷണി; കൂത്തുപറമ്പ് എ.സി.പിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി; യൂത്ത് കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: അക്രമകേസുകളിലെ പ്രതികളെ സംരക്ഷിക്കുന്നുവെന്നാരോപിച്ചു കോൺഗ്രസ് നേതാവിനെ ഭീഷണിപ്പെടുത്തിയ പൊലിസ് ഉദ്യോഗസ്ഥന്റെ നടപടി വിവാദമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിങ്കളാഴ്‌ച്ച രാവിലെ കൂത്തുപറമ്പ് എ.സി.പി ഓഫീസിലേക്ക് മാർച്ചു നടത്തും.

ഇന്ദിരാഗാന്ധി സഹകരണാശുപത്രി ചെയർമാനായ ഡി.സി.സി ജനറൽ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതിൽ ജില്ലാ നേതൃത്വം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ട്. ഡി.സി.സി ജനറൽ സെക്രട്ടറിയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ടുമായ കെ.പി സാജുവിനെ കൂത്തുപറമ്പ് എ സി പി പ്രദീപൻ കണ്ണിപ്പൊയിൽ ആശുപത്രിയിൽ കയറി ഭീഷണിപ്പെടുത്തിയതിൽ മുഖ്യമന്ത്രിക്കും ഡി.ജി,പിക്കും പരാതി നൽകി.

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ തന്റെ മുറിയിൽ അതിക്രമിച്ച് കയറി വന്ന എ സി പി ജീവനക്കാരുടെ മുന്നിൽ വെച്ച് തന്നെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായി ഷാജു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ശനിയാഴ്ച വൈകിട്ട് 4.30ന് ആശുപത്രിയിൽ ജീവനക്കാരുടെ യോഗം നടക്കുന്നതിനിടെയെത്തിയ എ സി പി കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്നും ഭീഷണി മുഴക്കി.

എ സി പിയുമായ് ഒരു മുൻപരിചയമില്ലെന്നും ഉന്നത തസ്തികയിലിരിക്കുന്ന ഉദ്യോഗസ്ഥന്റെ പ്രവൃത്തിമൂലം താൻ മാനസികമായി തളർന്നെന്നും അതിനാൽ തക്കതായ നടപടി ഇയാൾക്കെതിരെ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സാജു പരാതി നൽകിയത്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ടിന്റെ ചേമ്പറിൽ നടന്നു കൊണ്ടിരുന്ന ജീവനക്കാരുടെ മീറ്റിംഗിലേക്ക് കടന്ന് വന്ന് പ്രസിഡണ്ട് കെ. പി സാജുവിനോട് കയർത്ത് സംസാരിക്കുകയും അപമാനിക്കുകയും കള്ളക്കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കൂത്തുപറമ്പ് എ. സി. പി പ്രദീപൻ കണ്ണി പൊയിലിന്റെ നടപടയിൽ ഇന്ദിരാഗാന്ധി ആശുപത്രി ഭരണ സമിതിയുടെ അടിയന്തര യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. എ. സി. പി ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി, ഡി. ജി. പി എന്നിവരോട് യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ വൈസ് പ്രസിഡണ്ട് കണ്ടോത്ത് ഗോപി അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ അഡ്വ കെ. ശുഹൈബ്, അഡ്വ സി. ജി അരുൺ , അഡ്വ. സി ടി സജിത്ത്, സുശീൽ ചന്ദ്രോത്ത്, കെ. പി ദിലീപ് കുമാർ , മിഥുൻ മാറോളി , എ. വി ശൈലജ, ടി. പി വസന്ത കുമാരി, മീറ സുരേന്ദ്രൻ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP