Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകളെ വെടിവെച്ച് കൊല്ലുന്ന ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം പ്രകോപനപരവും നിയമ വാഴ്ചയോടുള്ള വെല്ലുവിളിയും; നിയമവിരുദ്ധമായി സർക്കാർ പ്രവർത്തിക്കില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ

ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകളെ വെടിവെച്ച് കൊല്ലുന്ന ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം പ്രകോപനപരവും നിയമ വാഴ്ചയോടുള്ള വെല്ലുവിളിയും; നിയമവിരുദ്ധമായി സർക്കാർ പ്രവർത്തിക്കില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ

സ്വന്തം ലേഖകൻ

ഇടുക്കി: ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകളെ വെടിവെച്ച് കൊല്ലുന്ന ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം പ്രകോപനപരവും നിയമ വാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ.

നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തി ക്രമസമാധന പ്രശ്‌നമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇടതുപക്ഷ സർക്കാരിനെതിരെ ജനവികാരം ഉയർത്താനാണ് ശ്രമം. ഇടുക്കിയിലെ സവിശേഷത മനസിലാക്കി വേണം കാട്ടാനകളെ പിടിക്കാൻ. സർക്കാരിന് നിയമവിരുദ്ധമായി പ്രവർത്തിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

ഇടുക്കിയിലെ ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന കാട്ടാനകളെ പിടികൂടിയില്ലെങ്കിൽ വെടിവെച്ച് കൊല്ലുമെന്നായിരുന്നു സി പി മാത്യുവിന്റെ പ്രസ്താവന. തമിഴ്‌നാട്ടിലും കർണാടകത്തിലും തിരുനെറ്റിക്ക് വെടിവയ്ക്കുന്ന സുഹൃത്തുക്കൾ ഉണ്ടെന്നും അവരെക്കൊണ്ടുവന്ന് നിയമ വിരുദ്ധമായിട്ടാണെങ്കിലും ആനകളെ വെടിവയ്ക്കുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP