Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കളുടെ ആക്രമണം; തലയ്ക്ക് പരിക്കേറ്റ അനൂപ് പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിൽസയിൽ

ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കളുടെ ആക്രമണം; തലയ്ക്ക് പരിക്കേറ്റ അനൂപ് പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിൽസയിൽ

സ്വന്തം ലേഖകൻ

ഇടുക്കി: ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കളുടെ ആക്രമണം എന്ന് ആരോപണം. സംസ്ഥാന കമ്മറ്റി അംഗം ബി അനൂപിനെയാണ് സംഘടിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാരകായുധങ്ങളുമായി ആക്രമിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ഇടുക്കി ഏലപ്പാറയിലായിരുന്നു സംഭവം.

കമ്പിവടി കൊണ്ടുള്ള അടിയിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ അനൂപിനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറർ കൂടിയായ അനൂപിന്റെ നേതൃത്വത്തിൽ ലഹരി മാഫിയെക്കെതിരെ സംഘടിപ്പിച്ച ക്യാമ്പയിനുകളുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് അക്രമത്തിൽ കലാശിച്ചതെന്ന് ഡിവൈഎഫ്‌ഐ നേതാക്കൾ പറഞ്ഞു.

കഞ്ചാവ് മാഫിയയെ സംരക്ഷിക്കുന്ന പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാക്കളാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്നും ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ ആവശ്യപ്പെട്ടു. സംഭവത്തിൽ പീരുമേട് പൊലീസ് കേസെടുത്ത് നടപടികൾ ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP