Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എറണാകുളം കുറുപ്പംപടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക ഉയരുന്നത് കണ്ട ഡ്രൈവർ ഇറങ്ങിയോടി

എറണാകുളം കുറുപ്പംപടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക ഉയരുന്നത് കണ്ട ഡ്രൈവർ ഇറങ്ങിയോടി

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളം കുറുപ്പംപടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കത്തി. പുക ഉയരുന്നത് കണ്ട ഡ്രൈവർ പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. അപകടം നടക്കുമ്പോൾ ഡ്രൈവർ മാത്രമേ വാഹനത്തിലുണ്ടായിരുന്നുള്ളു. പെരുമ്പാവൂരിന് അടുത്തുള്ള കുറുപ്പംപടിയിൽ ശനിയാഴ്ച നാലരയോടെയാണ് സംഭവം നടന്നത്. ഫയർ ഫോഴ്സെത്തി തീയണച്ചുവെങ്കിലും കാർ പൂർണമായും കത്തിനശിച്ചു.

കാർ ഓടിക്കൊണ്ടിരുന്ന സമയത്താണ് വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടത്. തുടർന്ന് വാഹനമോടിച്ചിരുന്ന എൽദോസ് കാർ നിർത്തി പുറത്തേക്കിറങ്ങിയോടി. പിന്നീട് സമീപത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കാറിൽ തീ പടർന്നു പിടിക്കുകയായിരുന്നു. ഇതോടെ ഫയർഫോഴ്സിന്റെ സഹായം തേടുകയും ചെയ്തു.

പുക ഉയരുന്നത് കണ്ടപ്പോൾത്തന്നെ എൽദോസ് പുറത്തേയ്ക്കിറങ്ങിയതു കൊണ്ടാണ് അദ്ദേഹത്തിന് ജീവൻ തിരിച്ചുകിട്ടിയത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. വാഹനത്തിന് മറ്റു കേടുപാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും എൽദോസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP