Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൂന്നാറിൽ വീണ്ടും ബാലവിവാഹം; 17കാരിയുടെ വിവാഹ വിവരം പുറത്തറിയുന്നത് പെൺകുട്ടി ഗർഭിണിയായതോടെ: 26കാരനായ ഭർത്താവ് ഒളിവിൽ: കേസെടുത്ത് പൊലീസ്

മൂന്നാറിൽ വീണ്ടും ബാലവിവാഹം; 17കാരിയുടെ വിവാഹ വിവരം പുറത്തറിയുന്നത് പെൺകുട്ടി ഗർഭിണിയായതോടെ: 26കാരനായ ഭർത്താവ് ഒളിവിൽ: കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ

മൂന്നാർ: മൂന്നാറിൽ വീണ്ടും ബാലവിവാഹം. പതിനേഴുകാരിയെ വിവാഹം ചെയ്ത് ഇരുപത്താറുകാരൻ. വരനെതിരെ പോക്‌സോ നിയമപ്രകാരം ദേവികുളം പൊലീസ് കേസെടുത്തു. കണ്ണൻദേവൻ കമ്പനി ചൊക്കനാട് എസ്റ്റേറ്റിൽ ഗ്രഹാംസ് ലാൻഡ് ഡിവിഷനിൽ മണിമാരനെതിരെയാണു പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തത്. എസ്റ്റേറ്റിലെ താൽക്കാലിക തൊഴിലാളിയാണ് മണി. പെൺകുട്ടി ഗർഭിണിയായതോടെ ഒരു മാസം മുൻപാണു വിവരം പൊലീസ് അറിഞ്ഞത്.

അമ്മയും ബന്ധുക്കളും ചേർന്നാണ് പെണ്ഡകുട്ടിയെ വിവാഹം കഴിപ്പിച്ചയച്ചത്. അമ്മയ്ക്കും ബന്ധുക്കൾക്കുമെതിരെയും വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടി നിലവിൽ ഏഴു മാസം ഗർഭിണിയാണ്. 2022 ജൂലൈയിലാണ് ഇരുവരുടെയും വിവാഹം നടന്നത്. പെൺകുട്ടി പ്രായപൂർത്തിയായതാണെന്നു വിശ്വസിപ്പിച്ചാണ് അമ്മയും ബന്ധുക്കളും ചേർന്നു വിവാഹം നടത്തിയതെന്നു വരന്റെ വീട്ടുകാർ പറയുന്നു.

വിവരം ലഭിച്ചതിനെത്തുടർന്നു പൊലീസ് പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനു മുന്നിൽ ഹാജരാക്കിയ ശേഷം അമ്മയോടൊപ്പം അയച്ചു. ഇതിനു ശേഷം പൊലീസ് നടത്തിയ പരിശോധനയിലും അന്വേഷണത്തിലുമാണു പെൺകുട്ടിക്കു പ്രായപൂർത്തിയായില്ലെന്നു തെളിഞ്ഞത്. തുടർന്നാണ് വെള്ളിയാഴ്ച യുവാവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തത്. യുവാവ് ഒളിവിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ദേവികുളം എസ്എച്ച്ഒ എസ്.ശിവലാൽ പറഞ്ഞു.

രണ്ടാഴ്ച മുൻപാണ് ഇടമലക്കുടി പഞ്ചായത്തിൽ നാൽപത്തേഴുകാരൻ പതിനേഴുകാരിയെ വിവാഹം കഴിച്ചത്. സംഭവത്തിൽ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രതി തമിഴ്‌നാട്ടിൽ ഒളിവിലാണ്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലാണു പെൺകുട്ടി കഴിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP