Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോട്ടയം ജില്ലയിൽ രണ്ടിടത്തുണ്ടായ അപകടങ്ങളിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങൾ മുങ്ങിമരിച്ചു; ഒന്നര വയസ്സുകാരന് വേമ്പനാട്ട് കായലിൽ വീണ് ദാരുണാന്ത്യം; തിരുവാർപ്പിൽ തോട്ടിൽ വീണ് മരിച്ചത് മൂന്നര വയസ്സുകാരി സനാ ഫാത്തിമ

കോട്ടയം ജില്ലയിൽ രണ്ടിടത്തുണ്ടായ അപകടങ്ങളിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങൾ മുങ്ങിമരിച്ചു; ഒന്നര വയസ്സുകാരന് വേമ്പനാട്ട് കായലിൽ വീണ് ദാരുണാന്ത്യം; തിരുവാർപ്പിൽ തോട്ടിൽ വീണ് മരിച്ചത് മൂന്നര വയസ്സുകാരി സനാ ഫാത്തിമ

സ്വന്തം ലേഖകൻ

വൈക്കം/തിരുവാർപ്പ്: ജില്ലയിൽ രണ്ടിടത്തുണ്ടായ അപകടങ്ങളിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങൾ അതിദാരുണമായി മരിച്ചു. രണ്ടിടത്തും വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞുങ്ങളാണ് വെള്ളത്തിൽ വീണ് മുങ്ങിമരിച്ചത്. വെച്ചൂർ അംബികാമാർക്കറ്റിലും തിരുവാർപ്പിലുമാണ് കുഞ്ഞുങ്ങൾ അതിദാരുണമായി മരിച്ചത്. അംബികാമാർക്കറ്റ് മുളക്കിയിൽ ഉണ്ണിയുടെ മകൻ ആലോക് ശിവ, തിരുവാർപ്പ് കക്കാക്കളം ഷിയാസ് റുക്‌സാന ദമ്പതികളുടെ മകൾ സന ഫാത്തിമ എന്നിവരാണു മരിച്ചത്.

ഒന്നര വയസ്സുകാരനായ ആലോക് വേമ്പനാട്ടുകായലിൽ വീണും തിരുവാർപ്പിൽ മൂന്നര വയസ്സുകാരി സനാ ഫാത്തിമ വീടിനു സമീപത്തെ തോട്ടിൽ വീണുമാണു മരിച്ചത്. കുട്ടികൾ വെള്ളത്തിൽ വീണത് ആരും അറിഞ്ഞില്ല. ഏറെ നേരം തിരഞ്ഞ ശേഷമാണ് കുട്ടികളുടെ മൃതദേഹം കണ്ടെടുത്തത്. അംബികാമാർക്കറ്റിൽ ഇന്നലെ വൈകിട്ട് 6.15നായിരുന്നു സംഭവം. മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതെ വന്നതോടെ വീട്ടിലും സമീപത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സംശയം തോന്നി കുട്ടിയുടെ മുത്തച്ഛൻ കുഞ്ഞുമോൻ കായലിൽ ഇറങ്ങി തിരയുന്നതിനിടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

തിരുവാർപ്പിൽ ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. സന ഫാത്തിമ വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്നതു കണ്ടാണു വീട്ടുകാർ വീടിനകത്തേക്കു പോയത്. തിരികെ വന്നപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണു കുട്ടി വീടിനു സമീപത്തെ പുതിയാട്ട് തോട്ടിൽ വീണുകിടക്കുന്നതു കണ്ടത്.

ഉടൻ തന്നെ റുക്‌സാനയുടെ അനുജത്തി വെള്ളത്തിലേക്കു ചാടി കുട്ടിയെ എടുത്തു. തുടർന്നു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കബറടക്കം നടത്തി. സഹോദരൻ: റെയ്ഹാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP