Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓമശേരിയിൽ വയോധികയെ വീട്ടിൽ കയറി ആക്രമിച്ചു; സ്വർണമാല കവർന്നു; യുവാവ് മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

ഓമശേരിയിൽ വയോധികയെ വീട്ടിൽ കയറി ആക്രമിച്ചു; സ്വർണമാല കവർന്നു; യുവാവ് മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഓമശേരിയിൽ വയോധികയെ വീട്ടിൽ കയറി ആക്രമിച്ച് സ്വർണമാല കവർന്ന് മുങ്ങിയ യുവാവ് മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. കൂടരഞ്ഞി കൂമ്പാറ ബസാർ സ്വദേശി ജിതിൻ ടോമിയാണ് (കിഴക്കരക്കാട്ട് ജിത്തു 21) കൊടുവള്ളി പൊലീസിന്റെ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. താഴെ ഓമശേരി ആമ്പ്രക്കുന്നുമ്മൽ തനിച്ച് താമസിക്കുന്ന മീനാക്ഷിയെന്ന വയോധികയുടെ വീട്ടിലെത്തിയ പ്രതി വാതിലിൽ മുട്ടുകയും, വാതിൽ തുറന്ന ഉടനെ വയോധികയെ അടിച്ചു വീഴ്‌ത്തുകയുമായിരുന്നു.

തുടർന്ന് 2000 രൂപയും 2 പവന്റെ മാലയും കവർന്ന് ഓടി രക്ഷപ്പെട്ടു. വയോധികയുടെ നീക്കങ്ങൾ മുൻകൂട്ടി മനസിലാക്കി പിന്തുടർന്നാണ് പ്രതി കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കോടഞ്ചേരിയിൽ നിന്ന് ജിതിനെ പിടികൂടുകയായിരുന്നു. മോഷണം പോയ തുകയും മാലയും കണ്ടെടുത്തു.

കൊടുവള്ളി ഇൻസ്‌പെക്ടർ പി.ചന്ദ്രമോഹന്റെ നേതൃത്വത്തിൽ കൊടുവള്ളി എസ്ഐ അനൂപ് അരീക്കര, എസ്ഐമാരായ പി.പ്രകാശൻ, ബിജുരാജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിനേഷ്, സിവിൽ പൊലീസ് ഓഫിസറായ ഷെഫീഖ് നീലിയാനിക്കൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP