Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗുരുവായൂരിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതി; കൂടുതൽ സഹായം നൽകുമെന്ന് കേന്ദ്ര മന്ത്രി അജയ് ഭട്ട്

ഗുരുവായൂരിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതി; കൂടുതൽ സഹായം നൽകുമെന്ന് കേന്ദ്ര മന്ത്രി അജയ് ഭട്ട്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി കൂടുതൽ സഹായം നൽകാൻ കേന്ദ്ര സർക്കാർ ഇനിയും തയ്യാറാണെന്ന് കേന്ദ്ര പ്രതിരോധ, ടൂറിസം സഹമന്ത്രി അജയ് ഭട്ട്. പ്രസാദ് പദ്ധതിയിൽപ്പെടുത്തി സഹായം നൽകാൻ കേന്ദ്ര സർക്കാർ സന്നദ്ധമാണെന്നും വിശദമായ പദ്ധതി രേഖ നേരിട്ടോ സംസ്ഥാന സർക്കാർ വഴിയോ ദേവസ്വം നൽകണമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

നടപ്പാക്കിയ പദ്ധതികളുടെ തുടർച്ചയ്ക്കും പുതിയ പദ്ധതികൾക്കും അപേക്ഷ നൽകാം. ഇതിനകം ഗുരുവായൂരിൽ പ്രസാദ് പദ്ധതിയിൽപ്പെടുത്തി ബഹുനില പാർപ്പിട സമുച്ചയം നിർമ്മിച്ച് ഭക്തർക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ മന്ത്രി ശ്രീവൽസം ഗസ്റ്റ് ഹൗസിൽ ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ കെപി വിനയൻ, കേന്ദ്ര ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പ് നൽകിയത്. നേരത്തെ ഗസ്റ്റ്ഹൗസിലെത്തിയ മന്ത്രിയെ അഡ്‌മിനിസ്‌ട്രേറ്റർ പൊന്നാടയണിയിച്ചു സ്വീകരിച്ചു. ദേവസ്വം ഡയറിയും ഉപഹാരമായി മന്ത്രിക്ക് സമ്മാനിച്ചു.

അസി. മാനേജർ ബിനു, പിആർഒ വിമൽ ജി നാഥ് എന്നിവരും അഡ്‌മിനിസ്‌ട്രേറ്റർക്കൊപ്പമുണ്ടായിരുന്നു. ടൂറിസം മന്ത്രാലയം സംസ്ഥാന നോഡൽ ഓഫീസർ കെ രാജശേഖരന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും മന്ത്രിയെ സ്വീകരിക്കാനെത്തി. വൈകീട്ട് നട തുറന്നപ്പോൾ അദ്ദേഹം ക്ഷേത്ര ദർശനം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP