Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിഗരറ്റ് കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി; മരണം വൈദ്യുതക്കമ്പിയിൽ നിന്നും ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം

സിഗരറ്റ് കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി; മരണം വൈദ്യുതക്കമ്പിയിൽ നിന്നും ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ

ചിന്നക്കനാൽ: സിഗരറ്റ് കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ബിഎൽ റാം കുളത്താമ്പാറയ്ക്കു സമീപമാണ് സിഗററ്റ് കൊമ്പൻ എന്നു വിളിപ്പേരുള്ള കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വെദ്യുതക്കമ്പിയിൽനിന്നു ഷോക്കേറ്റ് കൊമ്പൻ ചരിഞ്ഞു എന്നാണ് പ്രാഥമിക നിഗമനം. ബിഎൽ റാം സ്വദേശി ഈശ്വരന്റെ ഏലത്തോട്ടത്തിലാണ് ആയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫിസർ പി.വി.വെജി പറഞ്ഞു.

അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സ് ഷാൻട്രി ടോം, മൂന്നാർ ഡിഎഫ്ഒ രമേഷ് വിഷ്‌ണോയി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വെറ്ററിനറി സർജന്മാരായ ഡോ. നിഷ റേയ്ച്ചൽ, ഡോ. അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ജഡം സംസ്‌കരിച്ചു.

ആനയിറങ്കൽ മേഖലയിലെ കുപ്രസിദ്ധ ഒറ്റയാന്മാരായ അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, മുറിവാലൻ കൊമ്പൻ എന്നിവ എപ്പോഴും തനിയെ സഞ്ചരിക്കുന്നവരാണ്. എന്നാൽ, എപ്പോഴും ആനക്കൂട്ടത്തോടൊപ്പം സഞ്ചരിക്കുന്ന കൊമ്പനാണു സിഗരറ്റ് കൊമ്പൻ. കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൊമ്പനാണിത്. വണ്ണം കുറഞ്ഞ നീണ്ട കൊമ്പുകൾ ഉള്ളതിനാലാണു വാച്ചർമാരും നാട്ടുകാരും സിഗരറ്റ് കൊമ്പൻ എന്നു പേരിട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP