Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടുമുറ്റത്തിരുന്ന സ്‌കൂട്ടറുകൾ സാമുഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: തലയോലപ്പറമ്പിൽ വീട്ടുമുറ്റത്തിരുന്ന സ്‌കൂട്ടറുകൾ സാമുഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. സമീപത്തുണ്ടായിരുന്ന പാചക വാതക സിലിണ്ടറിലും കാറിലും ബൈക്കിലും തീ പടരാതിരുന്നതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്. തലയോലപ്പറമ്പ് സ്വദേശി പടിഞ്ഞാറെ കാലായിൽ ശെൽവരാജിന്റെ വീട്ടുമുറ്റത്തിരുന്ന ആക്ടീവ, പ്ലഷർ സ്‌കൂട്ടറുകളാണ് തീയിട്ട് നശിപ്പിച്ചത്.

വെള്ളിയാഴ്ച പുലർച്ചെ 2.30ഓടെയാണ് വാഹനങ്ങൾ കത്തിച്ചതെന്നാണ് നിഗമനം. ഈ സമയം ശെൽവരാജും മാതാവും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. തീപിടുത്തത്തിൽ പാചക വാതക സിലിണ്ടറിന് മുകളിലുള്ള പ്ലാസ്റ്റിക് അടപ്പ് ഉരുകിപ്പോയെങ്കിലും വൻ ദുരന്തമാണ് വഴിമാറിയത്. സ്‌കൂട്ടറിലുണ്ടായിരുന്ന വീടിന്റെ ആധാരം, ബാങ്ക് പാസ്ബുക്ക് എന്നിവയടക്കം കത്തിനശിച്ചു. കഴിഞ്ഞ ദിവസം മദ്യപാനിയായ ഒരാൾ ശെൽവരാജുമായി വഴക്കുണ്ടാക്കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം സ്വദേശിയെ തലയോലപ്പറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. തീപിടുത്തതിന് പിന്നാലെ ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP