Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മണൽ മാഫിയക്കെതിരെ നടപടി കടുപ്പിച്ച് മംഗലപുരം പൊലീസ്; എട്ട് ടിപ്പർ ലോറികൾ പിടികൂടി

മണൽ മാഫിയക്കെതിരെ നടപടി കടുപ്പിച്ച് മംഗലപുരം പൊലീസ്; എട്ട് ടിപ്പർ ലോറികൾ പിടികൂടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മംഗലപുരത്ത് അനധികൃതമായി കായൽ നികത്താനെത്തിയ മണ്ണുമാന്തി യന്ത്രവും എട്ട് ടിപ്പറുകളും പിടികൂടി. വെയിലൂർ വില്ലേജിൽപ്പെട്ട മുരുക്കുംപുഴ കടവിനടുത്തെ കായലുകളും കണ്ടൽക്കാടുകളും നികത്താനാണ് മണ്ണ് എത്തിച്ചത്.

ഗുണ്ടാസംഘങ്ങളുമായും മണൽ മാഫിയകളുമായുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധത്തിന്റെ പേരിൽ വിവാദത്തിലായ മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരേയും നേരത്തെ സ്ഥലം മാറ്റിയിരുന്നു.പുതുതായി ചുമതലയേറ്റ 36 പൊലീസ് ഉദ്യോഗസ്ഥരാണ് നിലവിൽ സ്റ്റേഷനിലുള്ളത്.

ഇന്നലെയാണ് ജെസിബിയും ഹിറ്റാച്ചിയും എട്ടു ടിപ്പറുകളും മംഗലപുരം പൊലീസ് പിടികൂടിയത്. കഠിനംകുളം കായലിനോട് ചേർന്നുള്ള മുരുക്കുംപുഴ കടവിനത്തുള്ള സ്വകാര്യ കമ്പനിയുടെ 27ഏക്കർ സ്ഥലം നികത്തുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മംഗലപുരം പൊലീസ് മണ്ണുമായി ആറു ടിപ്പറുകൾ പിടികൂടി. രണ്ടു ടിപ്പറുകളിലെ ഡ്രൈവർമാർ ഓടി രക്ഷപ്പെട്ടു.

സമീപ പ്രദേശത്തു നിന്നും മറ്റു രണ്ടു ടിപ്പറുകളും പിടികൂടി. കഠിനംകുളം കായലിനോടു ചേർന്ന സ്വകാര്യ സ്ഥലത്തെ കായൽ വെട്ടുകളും കണ്ടൽക്കാടുകളും മണ്ണിട്ടു നികത്തിയെന്നാണ് കണ്ടെത്തൽ. വെയിലൂർ വില്ലേജോഫീസിൽ നിന്നും ഒരു കിലോമീറ്റർ മാത്രം അകലെയാണ് ഈ സ്ഥലം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP