Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യത്തിന് വില കൂടുമ്പോൾ മയക്കു മരുന്ന് മാഫിയ കരുത്താകും; ഇത് യഥാർത്ഥ കണക്ക് മറച്ചു വയ്ക്കുന്ന ബജറ്റ്; എല്ലാത്തിനും കാരണം അശാസ്ത്രീയ നികുതി പിരിവ്; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

മദ്യത്തിന് വില കൂടുമ്പോൾ മയക്കു മരുന്ന് മാഫിയ കരുത്താകും; ഇത് യഥാർത്ഥ കണക്ക് മറച്ചു വയ്ക്കുന്ന ബജറ്റ്; എല്ലാത്തിനും കാരണം അശാസ്ത്രീയ നികുതി പിരിവ്; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അശാസ്ത്രീയമായ നികുതി പിരിവാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. വിലക്കയറ്റം രൂക്ഷമാക്കുമെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. കേന്ദ്രസർക്കാർ നികുതി വർധിപ്പിക്കുന്നതിന് പുറമേ പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏർപ്പെടുത്തുന്നത്. ഇത് രൂക്ഷമായ വിലക്കയറ്റത്തിന് ഇടയാക്കും. മദ്യത്തിന് കൂടുതൽ വില വർധിപ്പിക്കുന്നത് കൂടുതൽ ആളുകൾ ഡ്രഗ്സിലേക്ക് വഴിമാറാൻ ഇടയാക്കും. ശാസ്ത്രീയമായ ഒരു പരിശോധനയും ഇല്ലാതെയാണ് വില വർധനവ്.

സർക്കാർ യഥാർത്ഥ കണക്കുകൾ മറച്ചുവയ്ക്കുകയാണ്. 19 സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ് നികുതി പിരിവുണ്ടായ സംസ്ഥാനമാണ് കേരളം. കേരളത്തിൽ 2% നികുതി പിരിവിന്റെ വർധനവ് മാത്രമാണ് ഉണ്ടായത്. കഴിഞ്ഞ വർഷം നടത്തിയ പ്രഖ്യാപനങ്ങൾ അതുപോലെ നിലനിൽക്കുന്നു. അത് ഈ വർഷം വീണ്ടും പ്രഖ്യാപിച്ചു. ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിൽ പറഞ്ഞിരുന്ന പാക്കേജുകൾ എല്ലാം എവിടെ പോയി. ബജറ്റ് പ്രഖ്യാപനങ്ങൾക്ക് വിശ്വാസ്യത ഇല്ലാതായി. കിഫ്ബിയുടെ പ്രസക്തി പൂർണ്ണമായും നഷ്ടപ്പെട്ടു. ബജറ്റിനു പുറത്തുനിന്ന് വായ്പകൾ വാങ്ങിയുള്ള വികസന പ്രവർത്തനമാണ് കിഫ്ബിയുടെ പ്രസക്തി. അതിപ്പോൾ പറ്റുന്നില്ല. അതുകൊണ്ട് കിഫ്ബി ബജറ്റിനുള്ളിൽ ആയി. സംസ്ഥാനത്തിന്റെ കടമെടുപ്പിന്റെ പരിധിയിൽ വരുന്നതിനാൽ ഇനിയെന്തിനാണ് കിഫ്ബി.

സാമൂഹിക സുരക്ഷ പെൻഷൻ വർധിപ്പിക്കാതെയാണ് 1200 കോടിയുടെ നികുതി കൊള്ള നടക്കുന്നത്. രൂക്ഷമായ വിലക്കയറ്റം സംസ്ഥാനത്ത് നടക്കുമ്പോൾ അത് പരിഹരിക്കാൻ ഒന്നും െചയ്യുന്നില്ല. ലൈഫ് മിഷൻ, റബർ സബ്സിഡി എന്നിവയ്ക്ക് അനുവദിച്ച ഫണ്ട് പര്യാപ്തമല്ല. വനം വന്യജീവി ആക്രമണം തടയാനും നഷ്ടപരിഹാരത്തിനും കാര്യമായ തുകയില്ല. വിലക്കയറ്റം തടയാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി അതീവ രൂക്ഷമാണെന്നും വി.ഡി സതീശൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP