Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വൈറ്റിലയിൽ സ്വകാര്യ ബസിടിച്ച് പെൺകുട്ടിയുടെ മരണം, പ്രതിക്ക് രണ്ട് വർഷം തടവുശിക്ഷ

വൈറ്റിലയിൽ സ്വകാര്യ ബസിടിച്ച് പെൺകുട്ടിയുടെ മരണം, പ്രതിക്ക് രണ്ട് വർഷം തടവുശിക്ഷ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വൈറ്റിലയിൽ സ്വകാര്യ ബസിടിച്ച് പെൺകുട്ടി മരിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷം തടവുശിക്ഷ. ഇടുക്കി പുന്നക്കുഴിയിൽ വീട്ടിൽ മജേഷിനെയാണ് (36) എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എൽദോസ് മാത്യു ശിക്ഷിച്ചത്. അശ്രദ്ധമായി വാഹനമോടിച്ചതിന് രണ്ട് മാസവും മനഃപൂർവമല്ലാത്ത നരഹത്യക്ക് രണ്ട് വർഷം തടവുമാണ് ശിക്ഷ.

2015ഏപ്രിൽ 12ന് വൈറ്റിലയിലായിരുന്നു അപകടം. പറവൂർ സ്വദേശി വിമൽ കുമാറിന്റെ 14 വയസ്സുള്ള മകൾ അനുഗ്രഹയാണ് മരിച്ചത്.

സിഗ്‌നലിൽ അശ്രദ്ധമായി ബസ് എടുത്തതാണ് അപകടത്തിനിടയാക്കിയത്. ഇടപ്പള്ളി ട്രാഫിക് പൊലീസാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ കെ.എച്ച്. അൻസാർ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP