Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോട്ടയത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു; ഒരാൾക്ക് പരുക്ക്

കോട്ടയത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു; ഒരാൾക്ക് പരുക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കടനാട് കൊല്ലപ്പള്ളി വാളികുളത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു. ചെങ്ങന്നൂർ ഐഎച്ച്ആർഡി കോളേജ് വിദ്യാർത്ഥി പത്തനാപുരം സന്യാസി പുരയിടം, നടുക്കുന്ന് അയൂബ് ഖാന്റെ മകൻ അസ്ലം അയൂബ് ആണ് മരിച്ചത്. സുഹൃത്ത് യശ്വന്ത് മനോജിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെങ്ങന്നൂർ ഐഎച്ച്ആർഡി കോളജിൽ ഒന്നാം വർഷ വിദ്യാർത്ഥികളാണ്. ഇല്ലിക്കൽ കല്ല് സന്ദർശനത്തിന് ശേഷം മടങ്ങിവരും വഴിയാണ് അപകടമുണ്ടായത്. കൊല്ലപ്പള്ളി മേലുകാവ് റൂട്ടിൽ വാളികുളത്താണ് അപകടമുണ്ടായത്. മൂലമറ്റത്തേയ്ക്ക് പോവുകയായിരുന്ന ദേവി എന്ന സ്വകാര്യ ബസിലാണ് ബൈക്ക് ഇടിച്ചുകയറിയത്. പിന്നിലിരുന്നയാൾ ബസിന്റെ ചില്ലിലിടിച്ചാണ് താഴെ വീണത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP