Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാട്ടിലിറങ്ങിയ മലമാൻ പറമ്പിലെ കുളത്തിൽ വീണു; ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തി പുറത്തെടുത്ത് കാട്ടിലേക്ക് വിട്ടു

നാട്ടിലിറങ്ങിയ മലമാൻ പറമ്പിലെ കുളത്തിൽ വീണു; ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തി പുറത്തെടുത്ത് കാട്ടിലേക്ക് വിട്ടു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഇരിങ്ങല്ലൂരിൽ എത്തിയ മലമാൻ പറമ്പിലെ കുളത്തിൽ വീണു. ഇതോടെ തിരിച്ച് കയറാൻ പറ്റാത്ത അവസ്ഥയായി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തിയാണ് മാനിനെ കുളത്തിൽ നിന്ന് പുറത്തെടുത്തത്.

മലമാനെ നേരിട്ടു കണ്ട നാട്ടുകാർക്കും കൗതുകമായി. ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂരിൽ അമ്മത്തൂർ സ്‌കൂളിനു സമീപം അമ്മത്തൂർ റിനീഷിന്റെ വീടിനോട് ചേർന്ന പറമ്പിലാണ് വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ മലമാൻ എത്തിയത്. വലിയ ശബ്ദമുണ്ടാക്കി ഓടുകയും ചാടുകയും ചെയ്യുന്നതിനിടെയാണ് മലമാൻ പറമ്പിലെ കുളത്തിൽ വീണത്.

അധികം താഴ്ചയില്ലാത്ത കുളത്തിൽ നിന്ന് പലതവണ പുറത്തേക്ക് ചാടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. വിവരം പുറത്തറിഞ്ഞതോടെ മലമാനിനെക്കാണാൻ നാട്ടുകാരും ഓടിക്കൂടി. സമീപത്തുള്ള ഇരിങ്ങല്ലൂർ ഗവൺമെന്റ് എൽ.പി. സ്‌കൂളിലെ അദ്ധ്യാപകർ കുട്ടികളുമായാണ് കുളത്തിൽ വീണ മലമാനിനെ കാണാൻ എത്തിയത്. ഒടുവിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തി രക്ഷിക്കുകയായിരുന്നു.

വനം വകുപ്പ് നടത്തിയ പരിശോധനയിൽ മാനിന് പൂർണ ആരോഗ്യം ഉണ്ടെന്നും തീറ്റ എടുക്കുന്നതിന് പ്രശ്‌നമില്ലെന്നും കണ്ടെത്തി. തുടർന്ന് മാനിനെ പുതുപ്പാടിയിൽ എത്തിച്ച് കാട്ടിലേക്ക് കയറ്റിവിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP