Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഊണിനൊപ്പം കൊടുത്ത കറിയിലെ മീനിന്റെ വലുപ്പം കുറഞ്ഞു പോയി; ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം: ആറു പേർ അറസ്റ്റിൽ

ഊണിനൊപ്പം കൊടുത്ത കറിയിലെ മീനിന്റെ വലുപ്പം കുറഞ്ഞു പോയി; ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം: ആറു പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

പൊൻകുന്നം: ഊണിനൊപ്പം കൊടുത്ത കറിയിൽ മീനിന്റെ വലുപ്പം കുറവാണെന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം. കേസിൽ ആറുപേർ പിടിയിൽ. കൊല്ലം നെടുമൺ കടുക്കോട് കുരുണ്ടിവിള പ്രദീഷ് മോഹൻദാസ് (35), നെടുപന സ്വദേശികളായ കളയ്ക്കൽകിഴക്കേതിൽ എസ്.സഞ്ജു (23), മനുഭവനിൽ മഹേഷ് ലാൽ (24), ശ്രീരാഗം അഭിഷേക് (23), നല്ലിള മാവിള അഭയ് രാജ് (23), നല്ലിള അതുൽമന്ദിരം അമൽ ജെ.കുമാർ (23) എന്നിവരാണു പിടിയിലായത്.

ഭക്ഷണം കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം വീണ്ടും ഹോട്ടലിൽ എത്തിയാണ് ഇവർ ആക്രമണം നടത്തിയത്. ഇളങ്ങുളം ഭാഗത്തുള്ള ഹോട്ടലിലെ ജീവനക്കാരനായ മധു കുമാറിനെ ആക്രമിച്ചെന്നാണു കേസ്. ഹോട്ടലിൽ ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയ ശേഷം വീണ്ടും ഹോട്ടലിൽ കയറി, ഊണിനു കറിയായി നൽകിയ മീനിന്റെ വലുപ്പം കുറവാണെന്നും കറിയിൽ ചാറ് കുറഞ്ഞുപോയെന്നുമാരോപിച്ച് മർദിക്കുകയും കരിങ്കല്ലുകൊണ്ട് ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP