Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തലസ്ഥാനത്ത് രാത്രി യുവതിക്ക് നേരെ ആക്രമണം; ഫുട്‌ബോൾ മത്സരം കണ്ട് സുഹൃത്തിനൊപ്പം സൈക്കിളിൽ മടങ്ങിയ യുവതിയെ കയറിപ്പിടിക്കുകയും മർദ്ദിക്കുകയും ചെയ്തു: സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

തലസ്ഥാനത്ത് രാത്രി യുവതിക്ക് നേരെ ആക്രമണം; ഫുട്‌ബോൾ മത്സരം കണ്ട് സുഹൃത്തിനൊപ്പം സൈക്കിളിൽ മടങ്ങിയ യുവതിയെ കയറിപ്പിടിക്കുകയും മർദ്ദിക്കുകയും ചെയ്തു: സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ രാത്രിയിൽ യുവതിക്ക് നേരെ ആക്രമണം. ഫുട്‌ബോൾ മത്സരം കണ്ട ശേഷം സുഹൃത്തിനൊപ്പം സൈക്കിളിൽ മടങ്ങുകയായിരുന്ന യുവതിക്കു നേരെയാണ് ആക്രമണം ഉണ്ടായത്. യുവതിയെ കയറി പിടിച്ച 29കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വ രാത്രി 11 മണിയോടെ കനകക്കുന്നിനു സമീപത്തു വച്ചാണ് ആക്രമണമുണ്ടായത്. പ്രതി വിളവൂർക്കൽ കുരിശുമുട്ടം കെ.വി.നഗറിൽ എം.മനുവിനെ (29) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: നന്തൻകോട് ക്ലിഫ് ഹൗസിനു സമീപത്തെ ടർഫിൽ ഫുട്‌ബോൾ കളി കണ്ട് സുഹൃതത്തിനൊപ്പം മടങ്ങുകയായിരുന്നു യുവതി. സുഹൃത്ത് ഓടിച്ച സൈക്കിളിനു പിന്നിലിരുന്ന് യാത്ര ചെയ്ത യുവതിയെ പിന്നാലെ ബൈക്കിലെത്തിയ മനു ആക്രമിക്കുകയായിരുന്നു. കനകക്കുന്ന് പ്രധാന ഗേറ്റിന് എതിർവശമെത്തിയപ്പോൾ പ്രതി യുവതിയെ കയറിപ്പിടിക്കുകയും മർദിക്കുകയും ചെയ്തു. പെൺകുട്ടി ഒച്ചവെച്ചതിെ തുടർന്ന് ബൈക്ക് നിർത്താതെ ഓടിച്ചു പോയി.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ കേസെടുത്ത പൊലീസ്, വാഹനത്തിന്റെ നമ്പർ കണ്ടെത്തിയിരുന്നു. തുടർന്നു സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പെയിന്റിങ് തൊഴിലാളിയായ മനു ആണ് പ്രതിയെന്നു തിരിച്ചറിഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP