Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൂട്ടുപുഴ പഴയ പാലം റോഡ് ബാരിക്കേഡ് വെച്ച് തടഞ്ഞ് കർണാടക; വൃദ്ധരടക്കം നൂറിലധികം അന്തേവാസികളുള്ള സ്‌നേഹഭവനിലേക്ക് വഴി തടസ്സപെട്ടു

കൂട്ടുപുഴ പഴയ പാലം റോഡ് ബാരിക്കേഡ് വെച്ച് തടഞ്ഞ് കർണാടക; വൃദ്ധരടക്കം നൂറിലധികം അന്തേവാസികളുള്ള സ്‌നേഹഭവനിലേക്ക് വഴി തടസ്സപെട്ടു

വൈഷ്ണവ് സി

കൂട്ടുപുഴ: കേരള സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിലെ പഴയ പാലം റോഡ് കർണാടക പൊലീസ് ബാരിക്കേഡ് വച്ച് അടച്ചു. പുതിയ പാലത്തിന് സമീപമാണ് കർണ്ണാടകം പഴയ പാലത്തിലേക്കുള്ള പഴയറോഡ് ബാരിക്കേഡ് വെച്ച് അടച്ചത്. പുതിയ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ പഴയ പാലത്തിലൂടെ ഗതാഗതം കുറഞ്ഞിരുന്നു. അതിർത്തിയിലെ പരിശോധനയുടെ ഭാഗമായി ഇതുവഴി ലഹരി വസ്തുക്കൾ കടത്തിക്കൊണ്ട് പോകാതിരിക്കാൻ പഴയ പാലത്തിലൂടെയുള്ള ഗതാഗതം കൂട്ടുപുഴ ഭാഗത്ത് കേരള പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നു.

അതിർത്തിയിൽ കേരളത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്‌നേഹഭവനിലേക്ക് പോകാൻ ഇത് എളുപ്പ വഴിയായിരുന്നു. കേരളാ പൊലീസ് ബാരിക്കേഡ് വെച്ച് പാലത്തിലൂടെയുള്ള വാഹനയാത്ര തടഞ്ഞെങ്കിലും പുതിയ പാലം വഴി പഴയ പാലം റോഡിലൂടെ കടന്ന് പോകാൻ കഴിയുമായിരുന്നു. ഈ റോഡ് കർണ്ണാടക ബാരിക്കേഡ് വെച്ച് അടച്ചതോടെ വൃദ്ധരടക്കം നൂറിലധികം അന്തേവാസികളുള്ള സ്‌നേഹ ഭവാനിലേക്കുള്ള യാത്രാ മാർഗ്ഗമാണ് തടസ്സപ്പെട്ടിരിക്കുന്നത്.

ഇതോടെ ഇവിടുത്തെ അന്തേവാസികൾക്ക് വിവിധതരത്തിലുള്ള സഹായങ്ങൾ എത്തിക്കുന്നവർക്ക് വാഹനങ്ങളിൽ ഇവിടെ എത്തുക പ്രയാസമായിരിക്കുകയാണ്. ഇവിടെ നിന്നും ഒരു കിലോമീറ്ററോളം അകലെ കിടക്കുന്ന സ്‌നേഹഭവൻ ഒറ്റപ്പെട്ട അവസ്ഥയിലായി. അസുഖങ്ങൾ വന്നാൽ പോലും രോഗികളെ ആശുപത്രിയിൽ എത്തിക്കുന്ന കാര്യവും ദുഷ്‌കരമായി.

അതിർത്തി തർക്കത്തിന്റെ പേരിൽ രണ്ട് വർഷത്തോളം കൂട്ടുപുഴയിലെ പുതിയ പാലത്തിന്റെ നിർമ്മാണം കർണാടക വനം വകുപ്പ് തടഞ്ഞിരുന്നു. അതിർത്തിയിൽ മറ്റ് പ്രദേശങ്ങളിലും കർണാടക അതിർത്തി കയ്യേറ്റം നടത്തുന്നതായും പരാതിയുണ്ട്. ഈ പശ്ചാത്തലത്തിൽ കൂട്ടുപുഴ പഴയപാലം റോഡ് പൂർണ്ണമായും തങ്ങളുടെ അധീനതയിലാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം നടപടി എന്നാണ് ആരോപണം.

കൂട്ടുപുഴയിൽ 1928ൽ ബ്രിട്ടീഷുകാർ പണിത പഴയപാലത്തെ പൈതൃകമായി സംരക്ഷിക്കുമെന്ന് കെ എസ് ടി പി പ്രഖ്യാപിക്കുകയും അതിന്റെ ഭാഗമായി അടുത്തിടെ 9 ലക്ഷം രൂപ ചെലവിൽ പാലം പെയിന്റിങ് പ്രവർത്തി ഉൾപ്പെടെ നടത്തി മോടി കൂട്ടുകയും ഉപരിതലം കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുകയും ചെയ്തിരുന്നു. കർണാടകയുടെ പുതിയ സമീപനത്തോടെ പഴയ പാലം ഇനി ഗതാഗതത്തിന് സമാന്തരപാതയായി പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് മാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP