Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോഴിക്കൂടിന്റെ കമ്പിവലയിൽ കുടുങ്ങിയ പുലി ചത്തു; മരണകാരണം ഹൃദയാഘാതവും ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതുമെന്ന് റിപ്പോർട്ട്

കോഴിക്കൂടിന്റെ കമ്പിവലയിൽ കുടുങ്ങിയ പുലി ചത്തു; മരണകാരണം ഹൃദയാഘാതവും ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതുമെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

പാലക്കാട്: കോഴിക്കൂടിന്റെ കമ്പിവലയിൽ കുടുങ്ങിയ ആൺപുലി ചത്തു. കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലം കുന്തിപ്പാടത്ത് വനത്തോടു ചേർന്നുള്ള ജനവാസ മേഖലയിലാണ് സംഭവം. ഹൃദയാഘാതവും ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതുമാണു മരണകാരണമെന്നു പോസ്റ്റ്‌മോർട്ടം നടത്തിയ ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ പറഞ്ഞു.

ഇന്നലെ പുലർച്ചെ ഒരു മണിക്കാണ് സംഭവം. കുന്തിപ്പാടം പൂവത്താനിയിൽ ഫിലിപ്പിന്റെ തൊഴുത്തിനോടു ചേർന്നുള്ള കോഴിക്കൂടിന്റെ ഉള്ളിൽ കയറിയ പുലിയാണ് കമ്പിവലയിൽ കുടുങ്ങിയത്. കോഴിക്കൂടിനടുത്ത് എത്തി ടോർച്ച് തെളിച്ച ഫിലിപ്പിനു നേരെ പുലി ചാടുകയായിരുന്നു. ചാടുന്നതിനിടെ പുലിയുടെ മുൻകാലുകളിലൊന്ന് കോഴിക്കൂടിന്റെ വലയിൽ കുരുങ്ങി. രാവിലെ ഒൻപതു മണിയോടെ മയക്കുവെടി വച്ച് പുലിയെ പിടികൂടാനായിരുന്നു വനംവകുപ്പിന്റെ പദ്ധതി. എന്നാൽ, പുലർച്ചെ ആറു മണിയോടെ ചത്തു. ഏകദേശം നാലു വയസ്സുണ്ട് പുള്ളിപ്പുലിക്ക്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP