Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാഹന ഇൻഷുറൻസിന് കെവൈസി കുരുക്ക്; പ്രശ്‌ന പരിഹാരം വൈകുന്നു: പുതിയ ഇടപാടുകൾക്കായി കാത്തിരിക്കേണ്ടി വരുന്നത് മണിക്കൂറുകൾ

വാഹന ഇൻഷുറൻസിന് കെവൈസി കുരുക്ക്; പ്രശ്‌ന പരിഹാരം വൈകുന്നു: പുതിയ ഇടപാടുകൾക്കായി കാത്തിരിക്കേണ്ടി വരുന്നത് മണിക്കൂറുകൾ

സ്വന്തം ലേഖകൻ

ഹരിപ്പാട്: വാഹന ഇൻഷുറൻസ് ഉൾപ്പെടെയുള്ള പോളിസികൾ എടുക്കുന്നതിനും പുതുക്കുന്നതിനും കെ.വൈ.സി. നിർബന്ധമാക്കിയ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അഥോറിറ്റി (ഐ.ആർ.ഡി.എ.) നിർദ്ദേശം ഉപഭോക്താക്കൾക്കുണ്ടാക്കിയ ബുദ്ധിമുട്ടുകൾക്കു പരിഹാരമായില്ല. ആധാർ, പാൻ വിവരം കെ.വൈ.സി. സൈറ്റിൽ ഓൺലൈനായി കയറ്റുന്നതിലെ തടസ്സമാണു പ്രധാനപ്രശ്‌നം. ജനുവരി ഒന്നിനാണ് ഇതു നിലവിൽവന്നത്. ഇതിനുശേഷം പുതിയ ഇടപാടുകൾക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നു.

കെ.വൈ.സി. നടപടി പൂർത്തിയാക്കുന്നതിന്റെ നമ്പർ ലഭിച്ചതിനു ശേഷമേ ഇൻഷുറൻസ് കമ്പനികൾക്കു പോളിസിയനുവദിക്കാൻ കഴിയൂ. ഇതിനേറെ താമസമുണ്ടാകുന്നതിനാൽ കാലാവധി തീരാറായ പോളിസികൾ മുൻകൂട്ടി പുതുക്കാൻ കഴിയുന്നില്ല. ആരോഗ്യ, യാത്ര, ഗൃഹ ഇൻഷുറൻസ് പോളിസികൾക്കെല്ലാം പുതിയ നിർദ്ദേശം ബാധകമാണ്. എങ്കിലും, വാഹന ഇൻഷുറൻസുമായി ബന്ധപ്പെട്ടാണു കൂടുതൽ പ്രയാസം.

ചില ഇൻഷുറൻസ് കമ്പനികൾ ഉപഭോക്താക്കളുടെ ഫോണിലേക്ക് കെ.വൈ.സി. വിവരം കയറ്റുന്നതിനുള്ള ലിങ്ക് അയക്കുകയാണ്. പലപ്പോഴും ഈ ലിങ്ക് മൊബൈലിൽ കിട്ടാറില്ല. കിട്ടിയാൽത്തന്നെ കാര്യം നടക്കുന്നുമില്ല. ചില കമ്പനികൾ ആധാറും പാൻകാർഡും അപ്ലോഡ് ചെയ്തു കൊടുക്കുന്നുണ്ട്. ഇതിനായി ഇവയുടെ അസൽ ഓഫീസിൽ കൊണ്ടുചെല്ലണം. എങ്കിലും ഓൺലൈനായി വിവരം നൽകുന്നതിലെ കാലതാമസവും ഒ.ടി.പി. കിട്ടാതിരിക്കലും ഇവിടെയും പ്രശ്‌നമാകുന്നുണ്ട്.

കേന്ദ്രസർക്കാരിന്റെ കെ.വൈ.സി. പോർട്ടലിലെ തിരക്കും ആധാർവിവരങ്ങൾ യുണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) പോർട്ടലിൽനിന്നു ലഭിക്കുന്നതിലെ കാലതാമസവും ഒരുപോലെ ബുദ്ധിമുട്ടാകുന്നു.

പഴയ വാഹനം വാങ്ങുന്നവർ ഉടമയുടെ പേരു മാറ്റാതെ ഉപയോഗിക്കാറുണ്ട്. ഇങ്ങനെയുള്ളവർക്കു പരിഷ്‌കാരം വിനയാണ്. വാഹനത്തിന്റെ ആർ.സി. ഉടമയുടെ ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽരേഖകൾ ഹാജരാക്കിയാലേ പോളിസി പുതുക്കാൻ കഴിയൂ.

ആധാർ നമ്പരുകൾക്ക് അനുബന്ധമായുള്ള ഡിജിറ്റൽ ലോക്കർ (ഡിജി ലോക്കർ) തുറന്നാൽ കെ.വൈ.സി. നടപടി വേഗത്തിലാകും. ഇതിനായി ഉശഴശഹീരസലൃ പോർട്ടലിൽ ആധാർ അല്ലെങ്കിൽ മൊബൈൽ നമ്പർ നൽകണം. തുടർന്ന് ഫോണിൽ ഒ.ടി.പി. കിട്ടും. ഇതുപയോഗിച്ച് ആറക്കങ്ങളുള്ള സുരക്ഷാപിൻ തയ്യാറാക്കി കഴിയുന്നതോടെ ഡിജി ലോക്കറിൽ പ്രവേശിക്കാം.

ആധാറുമായി മൊബൈൽ, പാൻ നമ്പരുകൾ ബന്ധിപ്പിച്ചവർക്കേ ഡിജി ലോക്കർ പ്രയോജനപ്പെടുത്താൻ കഴിയൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP