Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പേരാവൂരിൽ കാലിൽ പുഴുവരിച്ചു കിടപ്പിലായ വയോധികയെ നിർദയമായി കൈയൊഴിഞ്ഞ മക്കളും ബന്ധുക്കളും; ആ ക്രൂരതയ്ക്ക് മക്കൾക്കെതിരെ കേസെടുത്തു

പേരാവൂരിൽ കാലിൽ പുഴുവരിച്ചു കിടപ്പിലായ വയോധികയെ നിർദയമായി കൈയൊഴിഞ്ഞ മക്കളും ബന്ധുക്കളും; ആ ക്രൂരതയ്ക്ക് മക്കൾക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ

പേരാവൂർ:കാലിൽ പുഴുവരിച്ചു ഗുരുതരാവസ്ഥയിൽ കിടപ്പുരോഗിയായ വയോധികയെ സംരക്ഷിക്കാനോ ചികിത്സിക്കാനോ തയ്യാറാകാത്ത മക്കൾക്കെതിരെ ആർ.ഡി.ഒവിന്റെ നിർദ്ദേശപ്രകാരം പേരാവൂർ പൊലിസ് കേസെടുത്തു. ഇവരെ വിചാരണ ചെയ്യാൻ തിങ്കളാഴ്‌ച്ച പേരാവൂർ പൊലിസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ആർ.ഡി.ഒ നിർദ്ദേശിച്ചിട്ടുണ്ട്.

ഇവരുടെ വീട്ടിലേക്ക് റോഡില്ലാത്തതിനാൽ കട്ടിലിൽ ചുമന്നുകൊണ്ടുവന്നാണ് തെറ്റുവഴി കൃപാഭവൻ എം.ഡി സന്തോഷും സന്നദ്ധപ്രവർത്തകനായ പേരാവൂരിലെ മനോജും വയോധികയെ കഴിഞ്ഞ ദിവസം ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് മാറ്റിയത്. കാലിൽ പുഴുവരിച്ചു അതീവ ഗുരുതരാവസ്ഥയിലായിട്ടും സഹായിക്കാൻ ബാധ്യസ്ഥരായ ആരോഗ്യവകുപ്പും പൊലിസും ഇവരുടെ മറ്റുമക്കളും ചെറുവിരനലക്കിയില്ലെന്നു സന്നദ്ധപ്രവർത്തകർ പറയുന്നു.

ഇപ്പോൾ പേരാവൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സരസമ്മയെതലശേരി സബ് കലക്ടർ സന്ദീപ് കുമാർ, ടെക്നിക്കൽ അസി. പി.വിപിതയും സാമൂഹ്യനീതി ഓഫീസർ അഞ്ജു മോഹനും സന്ദർശിച്ചു. സരസമ്മയ്ക്കു സാമൂഹിക നീതി വകുപ്പ് പൂർണമായും സൗജന്യ ചികിത്സ നൽകുമെന്ന് സബ് കലക്ടർ അറിയിച്ചു.

കാലിൽ വ്രണം ബാധിച്ചു പുഴുവരിച്ച നിലയിൽ കിടപ്പിലായ വയോധികയെയാണ് മക്കളും ബന്ധുക്കളും നിർദയമായി കൈയൊഴിയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സന്നദ്ധ പ്രവർത്തകരാണ് ഇവരെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പേരാവൂർ പഞ്ചായത്തിലെ കാഞ്ഞിരപ്പുഴയ്ക്കു സമീപം താമസിക്കുന്ന സരസമ്മയ്ക്കാ(65) ഉറ്റവരുംഅധികൃതരും ചികിത്സ നിഷേധിച്ചത്. തുടർന്ന് പേരാവൂർ ടൗണിലെ ചുമട്ടുതൊഴിലാളിയും സന്നദ്ധ പ്രവർത്തകനുമായ ആപ്പൻ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ തെറ്റുവഴിയിലെ കൃപാഭവനിലെ സന്തോഷിന്റെ സഹായത്തോടെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റിയത്.

നേരത്തെ കാലിൽ വ്രണം വന്ന് പേരാവൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയ സരസമ്മയെ തുടർചികിത്സയ്ക്കായി കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റിയെങ്കിലും രോഗം ഭേദമായില്ല. കൈയിൽ പണമില്ലാത്തതിനാലും സഹായിക്കാൻ ആളില്ലാത്തതിനാലും തിരിച്ചു വീട്ടിലേക്ക് മടങ്ങിയ ഇവരെ പേരാവൂരിലെ ആരോഗ്യവകുപ്പ് അധികൃതരും ബന്ധുക്കളും കൈയൊഴിഞ്ഞതായാണ് പരാതി. സരസമ്മയ്ക്കു നാലുമക്കളുണ്ടെങ്കിലും കൂടെ താമസിക്കുന്ന മകളൊഴികെ മറ്റുമക്കൾ സഹായിക്കുന്നില്ലെന്ന് കാണിച്ചു പേരാവൂർ പൊലിസിൽ മകൾ പരാതി നൽകിയിരുന്നു. എന്നാൽ ഈപരാതിയിൽ ഇടപെടുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടില്ലെന്ന് പൊലിസിനെതിരെ നാട്ടുകാർക്ക് പരാതിയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP