Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മേരിയുടെ ആഗ്രഹം സഫലമായി; മൃതദേഹം സംസ്‌ക്കരിച്ച് മക്കൾ

മേരിയുടെ ആഗ്രഹം സഫലമായി; മൃതദേഹം സംസ്‌ക്കരിച്ച് മക്കൾ

സ്വന്തം ലേഖകൻ

കൊല്ലം: ക്രിസ്തീയ രീതിയനുസരിച്ച്, മരിക്കുന്നവരുടെ മൃതദേഹം കല്ലറയിൽ അടക്കം ചെയ്യും. എന്നാൽ ഇരവിപുരം തെക്കുംഭാഗം വില്ലിക്കഴികം മേരി ജുവാൻ പീറ്റേഴ്‌സിന് തന്റെ മൃതദേഹം ദഹിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. വർഷങ്ങൾക്ക് മുന്നേ തന്നെ മേരി ഈ ആഗ്രഹം പള്ളിയെ അറിയിച്ചു. 2017-ൽ അന്നത്തെ കൊല്ലം ബിഷപ്പ് സ്റ്റാൻലി റോമന് പ്രത്യേക അപേക്ഷ നൽകി അനുവാദവും വാങ്ങിവെച്ചു.

കഴിഞ്ഞദിവസം 82-ാം വയസ്സിൽ മേരി യാത്രയായി. അമ്മയുടെ ആഗ്രഹംപോലെ മക്കൾ മൃതദേഹം ദഹിപ്പിച്ചു. തൈക്കാട് ശാന്തികവാടത്തിൽ വൈദ്യുത ശ്മശാനത്തിലായിരുന്നു സംസ്‌കാരം. ശേഷം ചിതാഭസ്മം കുടുംബ കല്ലറ സ്ഥിതിചെയ്യുന്ന ഇരവിപുരം സെന്റ് ജോൺസ് ദേവാലയസെമിേത്തരിയിൽ അടക്കം ചെയ്തു. വർഷങ്ങൾക്കുമുമ്പ് കൊല്ലത്തുനിന്ന് പോൾ ക്രിസ്റ്റ്യൻ എന്ന ദന്ത ഡോക്ടർ പോപ്പിന്റെ പക്കൽനിന്ന് ഇത്തരത്തിൽ അനുവാദം വാങ്ങിയിരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കളും ഈരീതിയിലാണ് സംസ്‌കാരം നടത്തിയത്.

മുണ്ടയ്ക്കൽ വിഞ്ജാനഭവൻ സ്‌കൂളിൽ അദ്ധ്യാപികയായിരുന്ന മേരി, ഐ.ആർ.ഇ.യിൽനിന്നു വിരമിച്ച പരേതനായ പയസ് ഡി.പീറ്റേഴ്സിന്റെ ഭാര്യയാണ്. മക്കൾ: ജോൺ ചാൾസ് പീറ്റേഴ്സ് (മുംബൈ), ഡാഫ്നി, ലൊറിൻ ഡിമോസ്, കോളിൻ പീറ്റേഴ്സ് (റിട്ട. ടീച്ചർ വിമലഹൃദയ). മരുമക്കൾ: ജെനിഫർ പീറ്റേഴ്സ് (മുംബൈ), ജോസ് ഐസക് (എൻജിനീയർ), നീൽ ഡിമോസ് (റെയിൽവേ), ജോസഫ് ലോറൻസ് (സൗദി).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP