Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോഷണ കേസിൽ ജാമ്യം നേടി മുങ്ങി; അഞ്ച് വർഷത്തിന് ശേഷം പ്രതിയെ സാഹസികമായി പിടികൂടി

മോഷണ കേസിൽ ജാമ്യം നേടി മുങ്ങി; അഞ്ച് വർഷത്തിന് ശേഷം പ്രതിയെ സാഹസികമായി പിടികൂടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മോഷണ കേസിൽ കോടതിയിൽ നിന്നും ജാമ്യം നേടി മുങ്ങിയ പ്രതിയെ അഞ്ച് വർഷത്തിന് ശേഷം സാഹസികമായി പിടികൂടി. അടൂർ കൂരമ്പാല ഇളയ കുറുപ്പനയത്ത് വീട്ടിൽ ദിലീപ് (39) നെയാണ് തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്.

2017 ൽ വാഴക്കുളം ഭാഗത്തെ രണ്ട് വീടുകളിൽ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ. തുടർന്ന് പൊലീസ് പിടികൂടി റിമാന്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ച ശേഷം ഒളിവിൽപോയി. പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പന്തളത്ത് താമസിക്കുന്ന വീട് വളഞ്ഞ് സാഹസികമായി പിടികൂടിയത്.

പതിനാറ് മോഷണ കേസിലേയും, ഒരു മയക്കുമരുന്ന് കേസിലും പ്രതിയാണ് ദിലീപ്. ഇൻസ്‌പെക്ടർ വി എം.കേഴ്‌സൻ, എഎസ്ഐ അബ്ദുൾ റഹ്‌മാൻ, എസ്.സി.പി.ഒ മാരായ കെ.കെ.ഷിബു, വി എസ്.ആനന്ദ് .സി.എം.കരീം, സന്ദീപ് കുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP