Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സമൂഹ മാധ്യമത്തിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

സമൂഹ മാധ്യമത്തിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തമിഴ്‌നാട് വില്ലുപുരം തിരുവണ്ണനല്ലൂർ ചന്ദ്രു (19) വിനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവയിൽ താമസിക്കുന്ന പതിനാറുകാരിയായ തമിഴ്‌നാട് സ്വദേശിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ ചന്ദ്രു എന്നയാളാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് തെളിഞ്ഞു. ആലുവ പൊലീസ് അന്വേഷിക്കുന്നുവെന്ന് മനസിലാക്കിയ ചന്ദ്രുവിന്റെ അച്ഛൻ ചന്ദ്രുവിനെ കാണാനില്ലെന്ന് പറഞ്ഞ് തിരുവണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

പത്രമാധ്യമങ്ങളിലൂടെ പരസ്യവും നൽകി. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. പിടികൂടാതിരിക്കാൻ ചന്ദ്രു പെൺകുട്ടിയെ കൂട്ടി പലസ്ഥലങ്ങളിലായി മാറി താമസിച്ചു. യുവാവാന്റെ വീട്ടുകാരുടെ ഒത്താശയോടെയായിരുന്നു ഇത്. ഇയാൾ മൊബൈൽ ഫോണും ഉപയോഗിച്ചിരുന്നില്ല. അന്വേഷണ സംഘം തമിഴ്‌നാട്ടിൽ ക്യാമ്പ് ചെയ്ത് ചന്ദ്രുവിന്റെ അച്ഛനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തഞ്ചാവൂരിലെ ഉൾഗ്രാമത്തിൽ നിന്ന് യുവാവിനെ പിടികൂടുന്നത്. ഒപ്പം പെൺകുട്ടിയും ഉണ്ടായിരുന്നു.

അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ എൽ.അനിൽകുമൾ, എസ്‌ഐ സി.ആർ.ഹരിദാസ്, എസ്.സി.പി.ഒ ഷൈജ ജോർജ്, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, എച്ച്.ഹാരിസ്, കെ.ആർ.രാഹുൽ, മുഹമ്മദ് അമീർ, കെ.ആർ.മനോജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. ചന്ദ്രുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP