Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോട്ടയം മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗത്തിൽ തീപിടിത്തം

കോട്ടയം മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗത്തിൽ തീപിടിത്തം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ തീപിടിത്തം. ഗൈനക്കോളജി വിഭാഗത്തിലെ ലെക്ചർ ഹാളിൽ ഉച്ചക്ക് ഒന്നരയോടു കൂടിയായിരുന്നു തീപിടിത്തമുണ്ടായത്. ഗൈനക്കോളജി വിഭാഗത്തിന്റെ താഴത്തെ നിലയിൽ മെഡിക്കൽ വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന ക്ലാസ്‌റൂമിലെ എ.സി. സ്റ്റെബിലൈസറിനാണ് തീപിടിച്ചത്.

സുരക്ഷാ ഉദ്യോഗസ്ഥരുടേയും ലിഫ്റ്റ് ഓപ്പറേറ്ററുടേയും അവസരോചിതമായ ഇടപെടൽ മൂലം നാശനഷ്ടങ്ങൾ ഒഴിവായി. ജോലിയിൽ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരായ സതീഷ് കെ.ഡി. എസ്.എസ്. മഹേഷ്, എംപി. പ്രശാന്ത്, ലിഫ്റ്റ് ഓപ്പറേറ്ററായ മോൻസി ചെറിയാൻ എന്നിവരുടെ അവസരോചിത ഇടപെടലിൽ തീ അണക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP