Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെള്ളിയാമറ്റം പഞ്ചായത്തിന്റെ ഭരണം പിടിച്ചെടുത്ത് യുഡിഎഫ്; പിന്തുണച്ച സ്വതന്ത്ര അംഗം പ്രസിഡന്റായി തുടരും

വെള്ളിയാമറ്റം പഞ്ചായത്തിന്റെ ഭരണം പിടിച്ചെടുത്ത് യുഡിഎഫ്; പിന്തുണച്ച സ്വതന്ത്ര അംഗം പ്രസിഡന്റായി തുടരും

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: തൊടുപുഴ വെള്ളിയാമറ്റം പഞ്ചായത്തിന്റെ ഭരണം സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ എൽഡിഎഫിൽ നിന്നും പിടിച്ചെടുത്ത് യുഡിഎഫ്. സ്വതന്ത്ര അംഗമായ ഇന്ദു ബിജുവിന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം നേടിയത്. ഇടത് ഭരണകാലത്ത് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇന്ദു ബിജു പ്രസിഡന്റായി തുടരും.

പതിനഞ്ചംഗ ഭരണസമിതിയിൽ യുഡിഎഫിന് ഏഴ്, എൽഡിഎഫിന് ആറ്, രണ്ട് സ്വതന്ത്രർ എന്നിങ്ങനെയായിരുന്നു കക്ഷി നില. യുഡിഎഫ് കൂടുതൽ സീറ്റിൽ വിജയിച്ചെങ്കിലും കേവല ഭൂരിപക്ഷം നേടിയിരുന്നില്ല. രണ്ട് സ്വതന്ത്രരുടെ പിന്തുണയോയാണ് ഇതുവരെ ഇടത് മുന്നണി ഭരിച്ചിരുന്നത്.

ഇന്ദു ബിജു എൽഡിഎഫ് പ്രസിഡന്റുമാക്കി. മറ്റൊരു സ്വതന്ത്ര അംഗത്തെ പ്രസിഡന്റ് ആക്കാമെന്നായിരുന്നു മുന്നണിയിലെ ധാരണ. ഇതുപ്രകാരം ഇന്ദു ബിജു രാജിവയ്ക്കുകയായിരുന്നു. ഇതിനിടെ ഇന്ദു ബിജുവുമായി ധാരണയിൽ എത്തിയാണ് യുഡിഎഫ് ഭരണം ഉറപ്പാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP