Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202307Tuesday

പുലർച്ചെ വീട്ടിലെത്തിയ കള്ളൻ വീട്ടമ്മയുടെ മാലപൊട്ടിച്ചു; കള്ളന്റെ കൈ വിരൽ കടിച്ചു മുറിച്ച് വീട്ടമ്മ: കുതറിയോടിയ കള്ളൻ രക്ഷപ്പെട്ടു: സംഭവം തൃശൂരിൽ

പുലർച്ചെ വീട്ടിലെത്തിയ കള്ളൻ വീട്ടമ്മയുടെ മാലപൊട്ടിച്ചു; കള്ളന്റെ കൈ വിരൽ കടിച്ചു മുറിച്ച് വീട്ടമ്മ: കുതറിയോടിയ കള്ളൻ രക്ഷപ്പെട്ടു: സംഭവം തൃശൂരിൽ

സ്വന്തം ലേഖകൻ

തൃശ്ശൂർ: പുലർച്ചെ വീട്ടുവളപ്പിൽ കടന്ന കള്ളൻ വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞു. മോഷണം ചെറുക്കാനും കള്ളന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനും ശ്രമിച്ച വീട്ടമ്മ മോഷ്ടാവിന്റെ കൈവിരൽ കടിച്ചുമുറിച്ചു. തൃശ്ശൂർ തിരൂരിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.

തിരൂർ ആലപ്പാടൻ വീട്ടിൽ ജോഷിയുടെ ഭാര്യ സീമയുടെ രണ്ടുപവന്റെ മാലയാണ് മോഷ്ടാവ് കവർന്നത്. പുലർച്ചെ അഞ്ചരയോടെ അടുക്കളയോട് ചേർന്ന് വർക്ക് ഏരിയയിൽ ചക്ക നന്നാക്കുകയായിരുന്നു സീമ. ഇതിനിടെയാണ് കള്ളൻ എത്തി കഴുത്തിൽ പിടിച്ചത്. തുടർന്ന് മാല പൊട്ടിക്കാൻ ശ്രമിച്ചതോടെ വീട്ടമ്മ ചെറുക്കാൻ ശ്രമിച്ചു. മോഷ്ടാവിന്റെ വിരലിൽ കടിക്കുകയും ചെയ്തു. എന്നാൽ വീട്ടമ്മയെ തള്ളിമാറ്റി കള്ളൻ ഓടിരക്ഷപ്പെടുകയായിരുന്നു.

ആക്രമണത്തിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മോഷ്ടാവിന്റെ വിരൽകടിച്ചതോടെ വീട്ടമ്മയുടെ ഒരു പല്ല് അടർന്നുവീണിരുന്നു. വായിലാകെ ചോരയുമായി ഇവർ കള്ളന്റെ പിറകെ അല്പദൂരം ഓടിയെങ്കിലും പിടികൂടാനായില്ല. പിന്നാലെ വീട്ടമ്മയുടെ കരച്ചിൽ കേട്ടെത്തിയതോടെയാണ് വീട്ടിലുള്ള മറ്റുള്ളവരും സമീപവാസികളും സംഭവമറിഞ്ഞത്. വിവരമറിഞ്ഞെത്തിയ പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. കള്ളനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP