Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202305Sunday

സമരത്തിനിടെ പ്രസംഗവേദി തകർന്നുവീണു; എംഎ‍ൽഎ. ഉൾപ്പെടെയുള്ളവർക്ക് നിസാര പരിക്ക്

സമരത്തിനിടെ പ്രസംഗവേദി തകർന്നുവീണു; എംഎ‍ൽഎ. ഉൾപ്പെടെയുള്ളവർക്ക് നിസാര പരിക്ക്

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: സമരത്തിനിടെ പ്രസംഗവേദി തകർന്നുവീണ് എംഎ‍ൽഎ. ഉൾപ്പെടെയുള്ളവർക്ക് നിസാര പരിക്കേറ്റു. കഴക്കൂട്ടം-കാരോട് ബൈപ്പാസ് നിർമ്മിക്കുമ്പോൾ പഴയകടയിൽനിന്ന് മാവിളക്കടവിലേക്കുള്ള റോഡിൽ മേൽപ്പാലം നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് കർമസമിതി സംഘടിപ്പിച്ച പ്രതിഷേധ സമരത്തിനിടെയാണ് പ്രസംഗവേദി തകർന്നുവീണത്. വേദിയിലുണ്ടായിരുന്ന കെ.ആൻസലൻ എംഎ‍ൽഎ. ഉൾപ്പെടെയുള്ളവർക്ക് നിസാരമായ പരിക്കുകളേറ്റു. തകരുമ്പോൾ ഇരുപതോളം പേരാണ് വേദിയിലുണ്ടായിരുന്നത്. നാലടി ഉയരത്തിലുള്ള വേദിയാണ് തകർന്നത്.

ചൊവ്വാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം. ഉദ്ഘാടനപ്രസംഗം കഴിഞ്ഞ് കെ.ആൻസലൻ മറ്റൊരു പരിപാടിയിൽ പങ്കെടുക്കാൻ ഇറങ്ങവെ വേദിയിൽ ഇരുന്നവരെല്ലാം പെട്ടെന്ന് എണീറ്റുനിന്നു. ഇതാവാം വേദി തകരാനിടയാക്കിയതെന്നു കരുതുന്നു. തൂണുനിർത്തി നിർമ്മിച്ച വേദിയിൽ മേൽക്കൂര ഇല്ലായിരുന്നു. വേദി തകർന്നപ്പോൾ പലരും പരസ്പരം പിടിച്ചുനിന്നതിനാൽ അത്യാഹിതമൊഴിവാക്കാനായി. വേദി തകർന്നെങ്കിലും തുടർന്ന് പ്രതിഷേധ പരിപാടി നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP