Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലഘുസമ്പാദ്യങ്ങളിൽ തൽപരരായവർക്ക് വഴികാട്ടി; 'മ്യൂച്ചൽ ഫണ്ട് : ആയിരങ്ങളെ കോടികളാക്കുന്ന അദ്ഭുത വിദ്യ' പുസ്തകം പ്രകാശനം ചെയ്തു

ലഘുസമ്പാദ്യങ്ങളിൽ തൽപരരായവർക്ക് വഴികാട്ടി; 'മ്യൂച്ചൽ ഫണ്ട് : ആയിരങ്ങളെ കോടികളാക്കുന്ന അദ്ഭുത വിദ്യ' പുസ്തകം പ്രകാശനം ചെയ്തു

ആർ പീയൂഷ്

കൊച്ചി: സാമ്പത്തിക പത്രപ്രവർത്തകനും പെഴ്‌സണൽ ഫിനാൻസ് വിദഗ്ധനുമായ കെ.കെ ജയകുമാർ രചിച്ച 'മ്യൂച്ചൽ ഫണ്ട് : ആയിരങ്ങളെ കോടികളാക്കുന്ന അദ്ഭുത വിദ്യ' എന്ന പുസ്തകം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവും കൊട്ടക് മ്യൂച്ചൽ ഫണ്ട് മാനേജിങ് ഡയറക്ടറുമായ നിലീഷ് ഷാ പ്രകാശനം ചെയ്തു. പ്രമുഖ ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്രജിസ്റ്റ് ഡോ. വി.കെ വിജയകുമാർ ആദ്യ കോപ്പി സ്വീകരിച്ചു. ജോയ് പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ നിഷേപ, ധനകാര്യ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ലഘുസമ്പാദ്യം ഉപയോഗിച്ച് ജീവിതലക്ഷ്യങ്ങൾ കൈവരിക്കാനാഗ്രഹിക്കുന്നവർക്ക് ഒരു വഴി കാട്ടിയാണ് ഈ പുസ്തകം എന്ന് നിലീഷ് ഷാ പറഞ്ഞു. മ്യൂച്വൽ ഫണ്ടിൽ എങ്ങനെ നിക്ഷേപിക്കാം, പരമാവധി നേട്ടമുണ്ടാക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങി ഈ നിക്ഷേപ മാർഗത്തിന്റെ വിവിധ മേഖലകളെ സ്പർശിക്കുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ആർക്കും മനസ്സിലാക്കാവുന്ന രീതിയിൽ സങ്കീർണതകളില്ലാതെ ലളിതമായ ആഖ്യാനം മ്യൂച്വൽഫണ്ട് നിക്ഷേപത്തിന്റെ ആവശ്യകതയെക്കുറിച്ച് കൂടുതൽ ആളുകളെ ബോധവൽക്കരിക്കാനും അതുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാനും സഹായിക്കുമെന്ന് ഡോ.വി.കെ വിജയകുമാർ പറഞ്ഞു.

പുസ്തകശാലകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും കോപ്പികൾ ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP