Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശിവഗിരി തീർത്ഥാടനത്തിന് വെള്ളിയാഴ്ച തുടക്കം; കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും; സമാപനം ഒന്നിന്

ശിവഗിരി തീർത്ഥാടനത്തിന് വെള്ളിയാഴ്ച തുടക്കം; കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും; സമാപനം ഒന്നിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: `തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനത്തിന് അടുത്ത വെള്ളിയാഴ്ച തുടക്കമാകും. ഉദ്ഘാടനം കേന്ദ്ര പ്രതിരോധകാര്യ മന്ത്രി രാജ്‌നാഥ് സിങ് നിർവഹിക്കും. ഈമാസം 30ന് രാവിലെ ശിവഗിരിയിൽ നടക്കുന്ന സമ്മേളനത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ മുഖ്യാതിഥിയാകും. രബീന്ദ്രനാഥ ടാഗോറിന്റെ ശിവഗിരി സന്ദർശനത്തിന്റെയും മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയുടെ രചന ശതാബ്ദിയുടെയും ആഘോഷങ്ങളും ഇതോടൊപ്പം നടക്കുമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

30ന് പുലർച്ച പർണശാലയിലും ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാൽ പൂജകൾക്കുശേഷം ബ്രഹ്‌മവിദ്യാലയത്തിൽ ഗുരുദേവ കൃതികളുടെ പാരായണം നടക്കും. രാവിലെ 7.30ന് ശ്രീനാരായണധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങിൽ സ്വാമി സച്ചിദാനന്ദ രചിച്ച ഗുരുദേവന്റെ സുവർണരേഖകൾ, ഡോ. ഗീതാസുരാജ് രചിച്ച ശിവഗിരി ദൈവദശകം എന്ന ദൈവോപനിഷത്ത് എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടക്കും.

രണ്ടാംദിവസമായ 31ന് പുലർച്ച 4.30ന് തീർത്ഥാടന ഘോഷയാത്ര ആരംഭിക്കും. 8.30ന് മഹാസമാധിയിൽ തീർത്ഥാടന ഘോഷയാത്രയുടെ സമാപനത്തിൽ സ്വാമി സച്ചിദാനന്ദ തീർത്ഥാടന സന്ദേശം നൽകും. 10ന് നടക്കുന്ന തീർത്ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

മന്ത്രി വി.എൻ. വാസവൻ, എസ്.എൻ.ഡി.പി യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ലുലു ഗ്രൂപ് എം.ഡി എം.എ. യൂസുഫലി എന്നിവർ മുഖ്യാതിഥികളാകും. ചടങ്ങിൽ ശിവഗിരി ഹൈസ്‌കൂൾ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിക്കും. രാഷ്ട്രപതിയുടെ പ്രവാസി സമ്മാൻ പുരസ്‌കാരം നേടിയ ശിവഗിരി തീർത്ഥാടന കമ്മിറ്റി ചെയർമാൻ കെ.ജി. ബാബുരാജനെ സമ്മേളനത്തിൽ ആദരിക്കും.

ജനുവരി ഒന്നിന് രാവിലെ 10ന് നടക്കുന്ന ശിവഗിരി തീർത്ഥാടന നവതി സമാപന സമ്മേളനം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അധ്യക്ഷതവഹിക്കും. മന്ത്രി എ.കെ. ശശീന്ദ്രൻ, മുൻ ഗവർണർ കുമ്മനം രാജശേഖരൻ എന്നിവർ മുഖ്യാതിഥികളാകും. കവി പ്രഭാവർമ, സൂര്യകൃഷ്ണമൂർത്തി എന്നിവർ വിശിഷ്ടാതിഥികളാകും. തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, തീർത്ഥാടന മീഡിയ കമ്മിറ്റി ചീഫ് കോ ഓഡിനേറ്റർ വണ്ടന്നൂർ സന്തോഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP