Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202301Sunday

നീന്തൽക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചതിൽ അന്വേഷണം വേണമെന്ന് ആവശ്യം

നീന്തൽക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചതിൽ അന്വേഷണം വേണമെന്ന് ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കാമ്പസിലെ നീന്തൽക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചതിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല സ്റ്റാഫ് ഓർഗനൈസേഷനും യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയനും ശനിയാഴ്ച വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജിന് പരാതി നൽകി.

സർവകലാശാല നിയമങ്ങളെല്ലാം മേലധികാരികളുടെ മൗനാനുവാദത്തോടെ ധിക്കരിക്കുന്നത് അവകാശമായി കരുതുന്ന ഒരു വിഭാഗം ഭരണാനുകൂല വിദ്യാർത്ഥി സംഘടനയും അതിന് ഒത്താശ ചെയ്യുന്ന അധികാരികളുടെ നിലപാടുകളുമാണ് ഇത്തരമൊരു സാഹചര്യമുണ്ടാക്കിയതെന്ന് നേതാക്കൾ പറഞ്ഞു.

പരീക്ഷഭവനിൽ ജോലി ചെയ്തുകൊണ്ടിരുന്ന ജീവനക്കാരനെ കൈയേറ്റം ചെയ്ത ക്രിമിനലുകൾക്കെതിരെ ഒരുനടപടിയും എടുക്കാത്തതാണ് കുറ്റകൃത്യങ്ങൾ കാമ്പസിൽ ആവർത്തിക്കാൻ കാരണം. സർവകലാശാല അധികൃതർക്ക് ഷെഹാന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് സ്റ്റാഫ് ഓർഗനൈസേഷൻ, സോളിഡാരിറ്റി ഓഫ് എംപ്ലോയീസ് ഭാരവാഹികൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP