Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെട്ടിടത്തിൽനിന്നും വീണ് യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്തു

കെട്ടിടത്തിൽനിന്നും വീണ് യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മലപ്പുറം ചെട്ടിപ്പടിയിൽ കെട്ടിടത്തിൽനിന്നും വീണ് ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു. ചെട്ടിപ്പടി കടലുണ്ടി റോഡിലെ മീൻ മാർക്കറ്റിന് പിറകിലുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് യുവാവ് വീണ് മരിച്ച നിലയിൽ കാണപ്പെട്ടത്്. പരാതിയിൽ പരപ്പനങ്ങാടി പൊലീസ് കേസെടത്ത് അന്വേഷണം തുടങ്ങി.

ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് ബാപ്പാലിന്റെ പുരക്കൽ കുഞ്ഞിമോന്റെ മകൻ ശിഹാബ് (39)ആണ് മരിച്ചത് .വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. സംഭവമറിഞ്ഞ് പൊലീസും ട്രോമോ കെയർ വളണ്ടിയർമാരും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരപ്പനങ്ങാടി നഗരസഭാ 41 ാംഡിവിഷൻ കൗൺസിലർ ഷാഹിദയുടെ സഹോദരനാണ്. ഉമ്മ: കുഞ്ഞിമോൾ ഭാര്യ: റംലത്ത്, മക്കൾ :മുഹമ്മദ് ഷംവിൽ ,ഇൻതിസാൻ ,ഇൻതിനാൻ ,മുഹമ്മദ് ഷാമിഹ്
സഹോദരങ്ങൾ: അഷ്റഫ് ,സെയ്ഫു, നൗഫ്റ, അർഷാദ് മത്സ്യത്തൊഴിലാളിയായ ശിഹാബ് വെള്ളിയാഴ്ച ആയതിനാൽ ജോലിക്കു പോയിരുന്നില്ല .വൈകുന്നേരത്തോടെ കൂട്ടുകാർ വിളിച്ചു കൊണ്ടുപോവുകയായിരുന്നുവെന്നു ബന്ധുക്കൾ അറിയിച്ചു .പരപ്പനങ്ങാടി പൊലീസ് കേസ് എടുത്ത് അനേഷണം ആരംഭിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP