Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലക്കിടിയിൽ വാഹനാപകടം; ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

ലക്കിടിയിൽ വാഹനാപകടം; ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

വൈത്തിരി: ലക്കിടിയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി തയ്യിൽ ഹൗസിൽ പരേതനായ സതീഷിന്റെയും സുനിതയുടെയും മകൻ പവൻ സതീഷാണ് (19) മരിച്ചത്.

ഒരാൾക്ക് പരിക്കേറ്റു. പവൻ സതീഷിന് ഒപ്പം ബൈക്കിൽ യാത്രചെയ്ത ബന്ധുകൂടിയായ പുനലിനാണ് (23) പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 10ന് ലക്കിടി ബസ് സ്റ്റോപ്പിന് എതിർവശത്തുവച്ചാണ് അപകടം. ഇരുവരും പഠിക്കുന്ന മുക്കം കെ.എം.സി.ടി കോളജിലേക്കു പോകുകയായിരുന്നു. ഇവർ സഞ്ചരിച്ച ബൈക്ക് തൊട്ടു മുന്നിൽ പോകുന്ന ടാക്‌സി കാറിന്റെ പിറകിലിടിച്ച് മറിയുകയായിരുന്നു.

റോഡിലേക്കു വീണ പവന്റെ ശരീരത്തിൽ എതിർദിശയിൽനിന്നു വന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് കയറിയിറങ്ങി. പവൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ പുനലിനെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്നു ബസ്. പവന്റെ സഹോദരി: നന്ദന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP