Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമിതവേഗത്തിൽ വന്ന ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

അമിതവേഗത്തിൽ വന്ന ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അമിത വേഗത്തിലെത്തിയ ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. പാലാഴി പാൽക്കമ്പനിക്ക് സമീപം പത്മാലയത്തിൽ ജ്യോഗേഷിന്റെ ഭാര്യ രശ്മി (38) ആണ് മരിച്ചത്. ഉച്ചയോടെ നഗരത്തിൽ മാവൂർ റോഡ് മൊഫ്യൂസൽ ബസ് സ്റ്റാൻഡിന് സമീപമാണ് അപകടം.

അമിത വേഗതയിയിലെത്തിയ സ്വകാര്യ ബസ് രശ്മി ഓടിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഉടൻതന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. മക്കൾ: നിവേദ്യ (11), നീരവ് (5) (ഇരുവരും ചേവായൂർ ഭവൻസ് സ്‌കൂൾ വിദ്യാർത്ഥികൾ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP